Latest NewsNewsIndia

ഡ്രീം 11 ഓൺലൈൻ ഗെയിം കളിച്ച് കോടീശ്വരനായി, പോലീസുകാരന് സസ്‌പെൻഷൻ

ഡ്രീം 11 എന്ന ഓൺലൈൻ ഗെയിം കളിച്ച് ഒന്നരക്കോടി രൂപ നേടി കോടീശ്വരനായ പൂനെ പോലീസിലെ സബ് ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. മോശം പെരുമാറ്റം, പോലീസ് വകുപ്പിന്റെ പ്രതിച്ഛായ നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡ് പോലീസ് ഇയാൾക്കെതിരെ നടപടിയെടുത്തത്. Dream11 എന്ന ജനപ്രിയ ഓൺലൈൻ ഗെയിം കളിച്ച് സബ് ഇൻസ്‌പെക്ടർ സോമനാഥ് ജെൻഡെ ഒരു വലിയ തുക നേടിയിരുന്നു. ഇത് നാട്ടുകാർ അറിഞ്ഞതോടെയാണ് ഇയാൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർ നിർബന്ധിതരായത്. പോലീസ് വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

അനുമതിയില്ലാതെയാണ് ജെൻഡെ ഓൺലൈൻ ഗെയിം കളിച്ചതെന്നും പോലീസ് യൂണിഫോം ധരിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഇയാളെ ഡ്യൂട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. അന്വേഷണത്തിന് നേതൃത്വം നൽകിയത് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സ്വപ്‌ന ഗോർ ആണ്. ഡിപ്പാർട്ട്മെന്റൽ അന്വേഷണത്തിൽ ജെൻഡെ ഇപ്പോൾ മൊഴി നൽകുമെന്ന് പൊലീസ് അറിയിച്ചു.

‘അന്വേഷണത്തിൽ ഇയാൾ അനുമതിയില്ലാതെ ഡ്രീം 11 ഗെയിം കളിച്ചുവെന്ന് കണ്ടെത്തി. ഇത് സസ്പെൻഷനിലേക്ക് നയിച്ചു. ഇത് മറ്റ് പോലീസ് ഉദ്യോഗസ്ഥർ ഒഴിവാക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. സമാനമായ രീതിയിൽ ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിൽ നിന്ന് അവരും വിട്ട് നിൽക്കണം. അല്ലെങ്കിൽ അവർക്കും അച്ചടക്ക നടപടി നേരിടേണ്ടിവരും’, സ്വപ്‌ന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button