Latest NewsNewsBusiness

ആമസോണിൽ നിന്ന് സാധനങ്ങൾ പർച്ചേസ് ചെയ്യുന്നവരാണോ? അധിക ഡിസ്കൗണ്ട് സ്വന്തമാക്കാൻ ഇക്കാര്യങ്ങൾ അറിയൂ

ഉപഭോക്താക്കൾക്കായി ബോണസ് ഓഫറുകളും ഒരുക്കിയിട്ടുണ്ട്

പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണിൽ നിന്ന് സാധനങ്ങൾ പർച്ചേസ് ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. ഉത്സവ സീസണുകളോട് അനുബന്ധിച്ച് ഇതിനോടകം തന്നെ നിരവധി ഡിസ്കൗണ്ടുകളും റിവാർഡുകളും ആമസോൺ ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ ആമസോണിൽ നിന്ന് പർച്ചേസ് ചെയ്യുകയും, ആമസോൺ പേ മുഖാന്തരം പേയ്മെന്റ് നടത്തുകയും ചെയ്യുന്നവർക്ക് വമ്പൻ ഡിസ്കൗണ്ട് നേടാനുള്ള അവസരമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇൻസ്റ്റന്റ് ഡിസ്കൗണ്ടായി 7,500 രൂപ വരെ നേടാൻ കഴിയുമെന്നതാണ് പ്രധാന പ്രത്യേകത.

ഉപഭോക്താക്കൾക്കായി ബോണസ് ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഗ്രോസറി, കൺസ്യൂമർ ഇലക്ട്രോണിക്സ്, ഫാഷൻ, ഹോം അപ്ലയൻസസ് എന്നിങ്ങനെ വിവിധ കാറ്റഗറികളിൽ ഉള്ളവയ്ക്ക് അധിക ആനുകൂല്യങ്ങൾ ഉണ്ടാകും. ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡിന് സൈൻ അപ്പ് ചെയ്യുന്ന പുതിയ ഉപഭോക്താക്കൾക്ക് 2000 രൂപ വരെയാണ് പ്രാരംഭ റിവാർഡായി ലഭിക്കുക. അതേസമയം, ആമസോൺ പേ ലേറ്ററിനായി സൈൻ അപ്പ് ചെയ്യുകയാണെങ്കിൽ 600 രൂപയുടെ റിവാർഡും ലഭിക്കും. ഇത്തരത്തിൽ നിരവധി ആനുകൂല്യങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

Also Read: റെയിൽ ഗതാഗത രംഗത്ത് വീണ്ടും വിപ്ലവം! സാധാരണക്കാർക്കായുള്ള ആദ്യ പുഷ്-പുൾ ട്രെയിൻ ഈ മാസം എത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button