റെയിൽ ഗതാഗത രംഗത്ത് വീണ്ടും ചരിത്രം സൃഷ്ടിക്കാൻ രാജ്യത്തെ ആദ്യ പുഷ്-പുൾ ട്രെയിൻ എത്തുന്നു. സാധാരണക്കാരിലേക്കും അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളും അടങ്ങിയ ട്രെയിനുകൾ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുഷ്-പുൾ ട്രെയിനുകൾ രൂപകൽപ്പന ചെയ്തത്. ഈ നോൺ എസി വന്ദേ ഭാരത് ട്രെയിനുകൾ ഉടൻ തന്നെ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. പുഷ്-പുൾ മാതൃകയായതിനാൽ ട്രെയിനുകൾക്ക് കൂടുതൽ വേഗത കൈവരിക്കാൻ കഴിയും.
ഐസിഎഫിൽ നിർമ്മിച്ച ആദ്യ പുഷ്-പുൾ ട്രെയിൻ ഒക്ടോബർ 23ന് പുറത്തിറക്കുന്നതാണ്. സെൻട്രൽ സോണിലെ ഇഗത്പുരി സെക്ഷനിലാണ് ഈ ട്രെയിനിന്റെ ട്രയൽ റൺ നടക്കുക. രണ്ടാമത്തെ ട്രെയിൻ ഒക്ടോബർ 30-നും പുറത്തിറക്കും. അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയിലാണ് ഈ ട്രെയിൻ ട്രയൽ റൺ നടത്തുക. 22 കോച്ചുകളാണ് നോൺ എസി പുഷ്-പുൾ ട്രെയിനിൽ ഉള്ളത്. 12 എണ്ണം സ്ലീപ്പർ, 8 എണ്ണം റിസർവ്ഡ്, 2 ലഗേജ് വാനുകൾ എന്നിങ്ങനെ 1,834 ബർത്തുകളും സീറ്റുകളും ഉണ്ടായിരിക്കും.
Also Read: ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകേണ്ടതായി വരുന്നുണ്ടോ? ഇക്കാര്യം ശ്രദ്ധിക്കണം
ആദ്യ ഘട്ടത്തിൽ പട്ന, മുംബൈ എന്നിവിടങ്ങളിലാണ് പുഷ്-പുൾ ട്രെയിനുകൾ സർവീസ് നടത്താൻ സാധ്യത. ഇതിനുപുറമേ, ഒരു ട്രെയിൻ ദക്ഷിണേന്ത്യേയ്ക്കും അനുവദിച്ചേക്കുമെന്നാണ് സൂചന. സിസിടിവി നിരീക്ഷണ സംവിധാനം, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ഇലക്ട്രോണിക് ഡെസ്റ്റിനേഷൻ ബോർഡ്, ഓരോ സീറ്റിലും മൊബൈൽ ചാർജിംഗ് പോയിന്റ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ട്രെയിനിൽ സജ്ജമാക്കിയിട്ടുണ്ട്.
Post Your Comments