Latest NewsKeralaNews

പലസ്തീനില്‍ പാര്‍ട്ടി നിലപാടിനൊപ്പം, എന്നാല്‍ ഹമാസിനെതിരായ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നു: കെ കെ ശൈലജ

കോഴിക്കോട്: പലസ്തീന്‍ വിഷയത്തില്‍ വീണ്ടും വിശദീകരണവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ. പലസ്തീന്‍ വിഷയത്തിലെ നിലപാട് പാര്‍ട്ടി നിലപാട് തന്നെയാണെന്നും എന്നാല്‍, ഹമാസിനെതിരായ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു.

Read Also: ചെക്ക്‌പോസ്റ്റിൽ ലഹരിവേട്ട: യുവാവ് അറസ്റ്റിൽ

പലസ്തീനില്‍ പാര്‍ട്ടി നിലപാട് തന്നെയാണ് തന്റെയും നിലപാട്. എന്നാല്‍, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ആ നിലയ്ക്കാണ് ഹമാസിനെ വിമര്‍ശിച്ചത്. ആ വിമര്‍ശനം ഇപ്പോഴുമുണ്ട്’, കെ.കെ. ശൈലജ കൂട്ടിചേര്‍ത്തു.

താന്‍ പലസ്തീനൊപ്പമാണെന്നും അവര്‍ക്ക് അവരുടെ രാജ്യം വേണമെന്നും ശൈലജയെന്ന കമ്യൂണിസ്റ്റുകാരിയുടെ നിലപാടില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടാകില്ലെന്നും കെ.കെ. ശൈലജ ഇന്നലെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യത്തില്‍ വീണ്ടും മറുപടിയുമായി കെകെ ശൈലജ രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button