
ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ ഇപ്പോഴും തടവിലാക്കപ്പെട്ടിരിക്കുന്ന എല്ലാ ബന്ദികളെ ഹമാസ് മോചിപ്പിച്ചില്ലെങ്കിൽ “നരകത്തിന്റെ വാതിലുകൾ തുറക്കുമെന്ന്” നെതന്യാഹു മുന്നറിയിപ്പ് നൽകി. ഗാസയില്‍ ഹമാസിനെതിരേ ഇസ്രയേലും അമേരിക്കയും സംയുക്ത നടപടി ആലോചിക്കുന്നുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.
Read Also: പതിനൊന്ന് അക്കൗണ്ടുകള്‍ വഴി 548 കോടി രൂപ : 21 അക്കൗണ്ടുകളുള്ള അനന്തു കൃഷ്ണൻ ആള് ചില്ലറക്കാരനല്ല
ഇരുകൂട്ടരും തമ്മിലുള്ള ബന്ദി കൈമാറ്റം നടക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ ഭീഷണി. ‘ഞങ്ങള്‍ക്ക് പൊതുവായൊരു പദ്ധതിയുണ്ട്. എന്നാലത് ഇപ്പോള്‍ പരസ്യമാക്കാനാവില്ല. അവസാനത്തെയാൾ ഉൾപ്പെടെ എല്ലാ ബന്ദികളെയും മോചിപ്പിച്ചില്ലെങ്കില്‍ ഗാസയില്‍ നരകത്തിന്റെ വാതില്‍ തുറക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കേണ്ടിവരും’ നെതന്യാഹു മുന്നറിയിപ്പ് നൽകി.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് നെതന്യാഹുവിന്റെ പരാമര്‍ശം.
ഹമാസിന്റെ സൈനികശേഷിയെയും ഗാസയിലെ അവരുടെ ഭരണവും ഇല്ലാതാക്കുമെന്നും നെതന്യാഹു പറഞ്ഞു. ‘ഞങ്ങള്‍ എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരും. ഇനിയൊരിക്കലും ഗാസ ഇസ്രയേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പുവരുത്തും. ഈ ലക്ഷ്യങ്ങള്‍ വേഗത്തില്‍ നേടാന്‍ ഞങ്ങള്‍ക്ക് അമേരിക്കയുടെ അകമഴിഞ്ഞ പിന്തുണയുമുണ്ട്’ നെതന്യാഹു പറഞ്ഞു.
Post Your Comments