KeralaLatest NewsNews

ശരംകുത്തിയിലെ ബിഎസ്എൻഎൽ ടവറിൽനിന്ന് കേബിൾ മോഷണം: കവര്‍ന്നത് 1.62 ലക്ഷം രൂപയുടെ കേബിളുകൾ, ഏഴുപേർ അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല ശരംകുത്തിയിലെ ബിഎസ്എൻഎൽ ടവറിൽനിന്ന് 1.62 ലക്ഷം രൂപയുടെ കേബിളുകൾ മോഷ്ടിച്ച കേസിൽ ഏഴുപേർ അറസ്റ്റിൽ.

ഒന്നാംപ്രതി കോതമംഗലം സ്വദേശി പതിമുകം എന്നറിയപ്പെടുന്ന ജലീല്‍ (52), ഇടുക്കി തൂക്കുപാലം കല്ലാർ കോലാത്ത് അയ്യപ്പദാസ്(32), വിക്രമൻ(51), ഇടുക്കി തൂക്കുപാലം ചോറ്റുപാറ ബ്ലോക്ക് നമ്പർ 559-ൽ അമീൻ (26), ചോറ്റുപാറ പുത്തൻപുരയ്ക്കൽ ഷംനാസ്(28), ചോറ്റുപാറ ബ്ലോക്ക് നമ്പർ 331-ൽ രഞ്ജിത്ത് (28), കല്ലാർ ബ്ലോക്ക് നമ്പർ 766-ൽ അഖിൽ (23) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഒന്നാംപ്രതി ജലീലിനെ സന്നിധാനത്തെ വിരിപ്പുരയിൽ തൊഴിലാളികൾക്കിടയിൽനിന്നാണ് അറസ്റ്റുചെയ്തത്. മോഷ്ടിച്ച കേബിളുകൾ എരുമേലി, പട്ടാമ്പി എന്നിവടങ്ങളിലെ കടകളിൽനിന്ന് കണ്ടെടുത്തു.

വ്യാഴാഴ്ചയാണ് ശബരിമലയിലെ ശരംകുത്തിയിൽനിന്ന് കേബിൾ മോഷണം പോയ വിവരം പുറത്തുവന്നത്. രാവിലെ എട്ടരയോടെ വാട്ടർ അതോറിട്ടി ടാങ്കിന്റെ വാൽവ് തുറക്കാൻ എത്തിയ ജീവനക്കാരനാണ് അടുത്തുള്ള ബിഎസ്എൻഎൽ ടവറിൽനിന്ന് കേബിളുകൾ വലിച്ചൂരുന്നത് കണ്ടത്. അദ്ദേഹം ഉടൻ ബിഎസ്എൻഎൽ എക്സ്ചേഞ്ചിൽ വിവരം അറിയിക്കുകയായിരുന്നു. ഇത് കണ്ടതോടെ മോഷ്ടാക്കൾ കാട്ടിലേക്ക് ഓടിമറഞ്ഞു. അറസ്റ്റിലായ ജലീൽ, അയ്യപ്പദാസ്, വിക്രമൻ എന്നിവർ 15 വർഷമായി സന്നിധാനത്ത് ചുക്കുകാപ്പി, കപ്പലണ്ടി തുടങ്ങിയവ വിൽക്കുന്നവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button