Latest NewsIndiaNews

വിവാഹം കഴിഞ്ഞ് വെറും രണ്ട് ദിവസം, ഒന്നര ലക്ഷം രൂപയും ആഭരണങ്ങളുമായി വധു ഭര്‍തൃവീട്ടില്‍ നിന്നും മുങ്ങി

ഗുരുഗ്രാം: വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഒന്നരക്ഷം രൂപയും ആഭരണങ്ങളുമായി ഭര്‍തൃവീട്ടില്‍ നിന്നും മുങ്ങി മുങ്ങി യുവതി. ഗുരുഗ്രാമിലെ ബിലാസ്‍പൂരിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് വരന്‍റെ പിതാവ് അശോക് കുമാര്‍ പൊലീസില്‍ പരാതി നല്‍കി. അശോക് കുമാറിന്‍റെ ഇളയ മകന്റെ ഭാര്യ പ്രീതിയാണ് പണവും ആഭരണങ്ങളുമായി മുങ്ങിയത്.

കുമാറിന്‍റെ പരിചയക്കാരനായ മനീഷാണ് മഞ്ജു എന്ന സ്ത്രീ മുഖേനെയാണ് ഇളയ മകന് വേണ്ടി പ്രീതിയെ പരിചയപ്പെടുത്തുന്നത്. പെൺകുട്ടിയുടെ കുടുംബം ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ളവരാണെന്നായിരുന്നു മഞ്ജു പറഞ്ഞത്. തങ്ങള്‍ക്ക് സ്ത്രീധനം ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കുമാറിന്‍റെ കുടുംബം പ്രീതിയുമായുള്ള വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും കുറച്ച് വസ്ത്രങ്ങളും നൽകി വരന്റെ കുടുംബം നല്‍കി. എന്നാല്‍, വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം പ്രീതിയെ കാണാതാവുകയായിരുന്നു.

തുടര്‍ന്നു നടന്ന പരിശോധനയില്‍ പണവും ആഭരണങ്ങളുമായി ആണ് പ്രീതി കടന്നുകളഞ്ഞതെന്ന് മനസിലായി. മഞ്ജുവുമായി ബന്ധപ്പെട്ടെങ്കിലും കുമാറിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. പ്രീതി, മഞ്ജു, മഞ്ജുവിന്‍റെ കൂട്ടാളിയായ മറ്റൊരു വ്യക്തി എന്നിവര്‍ക്കെതിരെ ബിലാസ്പൂർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button