ThiruvananthapuramNattuvarthaLatest NewsKeralaNews

അടുത്ത വര്‍ഷം മുതല്‍ ‘സ്‌കൂള്‍ ഒളിമ്പിക്‌സ്’: സ്‌കൂള്‍ കായികമേളയുടെ പേര് മാറ്റാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ പേര് മാറ്റാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കായിക മേളയെ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന് പേര് മാറ്റാനാണ് പദ്ധതി. സ്‌കൂള്‍ ഒളിമ്പിക്‌സെന്ന പേര് അടുത്ത വര്‍ഷം മുതലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

കായിക മേളയെ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന് പേര് മാറ്റുന്നതോടെ അടുത്ത വര്‍ഷം മുതല്‍ മത്സരയിനങ്ങളില്‍ ഗെയിംസ് ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ കായിക താരങ്ങള്‍ക്ക് ജോലി നല്‍കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് മികച്ച റെക്കോര്‍ഡാണുള്ളതെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേർത്തു.

കരുവന്നൂര്‍ ബാങ്ക് കേസ്: ഇ ഡി കള്ളക്കഥ മെനയുന്നുവെന്ന് പി.ആര്‍ അരവിന്ദാക്ഷന്‍

എല്‍ഡിഎഫ് സർക്കാർ ഏഴ് വര്‍ഷത്തിനിടെ 676 പേര്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് കായിക മേളയ്ക്ക് ആവശ്യമായ സമയം ലഭിച്ചില്ലെന്ന പരാതി വസ്തുതയാണ്. അടുത്ത വര്‍ഷം പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇതിനായി ഒരു സ്‌പോര്‍ട്‌സ് കലണ്ടര്‍ തയ്യാറാക്കാനാണ് ശ്രമം,’ വി ശിവന്‍കുട്ടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button