ഇടുക്കി: മുന്‍ മന്ത്രി എം.എം മണി കുട്ടാറില്‍ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ സ്വാഗതം ചെയ്തതത് ആളൊഴിഞ്ഞ കസേരകള്‍. ഉദ്ഘാടനത്തിന് ആളുകള്‍ എത്താത്തതില്‍ കുപിതനായ മണി പഞ്ചായത്ത് പ്രസിഡന്റിനെ ശകാരിച്ചു. കരുണാപുരം പഞ്ചായത്തിന്റെ ഓപ്പണ്‍ സ്റ്റേജ് ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം.
‘ആളെക്കൂട്ടി വേണം പരിപാടി വയ്ക്കാന്‍, അതൊന്നും ചെയ്തിട്ടില്ല. പദ്ധതിക്ക് പണം മുടക്കുന്നത് ഞങ്ങളാണ്. അതുകൊണ്ട് പരിപാടി നടത്തുമ്പോള്‍ ആളുകളെ കൂട്ടാനുള്ള മര്യാദ കാട്ടണം. ചുമ്മാ ഒരുമാതിരി ഏര്‍പ്പാടാ നടത്തിയത്. എനിക്കീ കാര്യത്തില്‍ കടുത്ത അഭിപ്രായവ്യത്യാസമുണ്ട്’. പഞ്ചായത്ത് പ്രസിഡന്റ് എന്ന രീതിയില്‍ നിങ്ങളിക്കാര്യത്തില്‍ സാമാന്യമര്യാദ കാണിച്ചില്ല’, എംഎം മണി പഞ്ചായത്ത് പ്രസിഡന്റിനോട് പറഞ്ഞു.
ഇതിന് പിന്നാലെ സ്റ്റേജ് ഉദ്ഘാടനം ചെയ്തതായി അറിയിച്ച് എം.എം മണി വേദി വിട്ടു. എന്നാല്‍ സമയത്തിന് മുമ്പേ ഉദ്ഘാടന യോഗം ആരംഭിച്ചത് കൊണ്ടാണ് ആളുകള്‍ കുറഞ്ഞതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിന്‍സ് പറഞ്ഞു. ‘എംഎല്‍എ പറഞ്ഞ സമയത്തിന് മുമ്പേ എത്തി യോഗം ആരംഭിക്കാന്‍ പറയുകയായിരുന്നു. ആറ് മണിക്കായിരുന്നു സമയം നിശ്ചയിച്ചിരുന്നത്. എന്നാല്‍ എംഎല്‍എ 5.15ന് എത്തി. ഇതോടെയാണ് ആളൊഴിഞ്ഞ വേദിയില്‍ ചടങ്ങ് നടത്തേണ്ടിവന്നത്’, മിനി പ്രിന്‍സ് പറയുന്നു.
Leave a Comment