വിവിധ ആവശ്യങ്ങൾക്കായി യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ, ചില ഘട്ടങ്ങളിൽ യുപിഐ പേയ്മെന്റുകൾ പണി തരാറുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ നേരിടുമ്പോഴാണ് പലപ്പോഴും യുപിഐ സേവനങ്ങൾ തടസപ്പെടാറുള്ളത്. ഇത്തരത്തിൽ യുപിഐ സേവനങ്ങൾ തടസപ്പെടുന്നതുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
ടെക്നോളജി അപ്ഗ്രഡേഷൻ പ്രവർത്തനങ്ങൾ കാരണം എസ്ബിഐയുടെ യുപിഐ സേവനങ്ങൾ ഇടയ്ക്കിടെ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് ബാങ്ക് വ്യക്തമാക്കി. സാങ്കേതിക നവീകരണങ്ങളെ തുടർന്ന് ഉപഭോക്താക്കൾ നേരിടുന്ന അസൗകര്യത്തിൽ എസ്ബിഐ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ, ഈ പ്രശ്നങ്ങൾ ഉടനടി പരിഹരിക്കപ്പെടുന്നതായിരിക്കുമെന്നും എസ്ബിഐ വ്യക്തമാക്കി. യുപിഐ സേവനങ്ങൾ തടസപ്പെട്ടതോടെ, നിരവധി ഉപഭോക്താക്കളാണ് കഴിഞ്ഞ ദിവസങ്ങളിൽ പരാതിയുമായി രംഗത്തെത്തിയത്. ഇതിനെ തുടർന്നാണ് ഔദ്യോഗിക പ്രതികരണം എസ്ബിഐ നടത്തിയത്.
Post Your Comments