KannurLatest NewsKeralaNattuvarthaNews

ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തലശ്ശേരി തലായി ശിവന്ദനത്തിൽ പുതിയ പുരയിൽ നിധീഷ്(18) ആണ് മരിച്ചത്

കണ്ണൂർ: തലശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാനായ യുവാവ് മരിച്ചു. തലശ്ശേരി തലായി ശിവന്ദനത്തിൽ പുതിയ പുരയിൽ നിധീഷ്(18) ആണ് മരിച്ചത്.

Read Also : സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശ്ശിക: കേന്ദ്രം പണം തരുന്നില്ലെങ്കിൽ കേന്ദ്രത്തിന്‍റെ പേര് ഒഴിവാക്കാൻ ഹൈക്കോടതി

കഴിഞ്ഞ ദിവസം വൈകിട്ടോടെ ന്യൂ മാഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ മാക്കൂട്ടം -പാറാൽ റോഡിൽ ആച്ചുകുളങ്ങര പഴയ പോസ്റ്റോഫീസിന് സമീപമാണ് അപകടം. മരിച്ച നിധീഷ് മത്സ്യത്തൊഴിലാളിയാണ്. അപകടത്തിൽ സഹയാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. കൊയിലാണ്ടി ഗുരുകുലം ബീച്ചിൽ ചെറിയ പുരയിൽ ലാലുവിന്റെ മകൻ യദു ലാലിനാണ് (19) ഗുരുതര പരിക്കേറ്റത്. ഇയാൾ കണ്ണൂർ ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

വിവരമറിഞ്ഞയുടൻ എസ്.ഐ പി.സി. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മരിച്ച നിധീഷിന്റെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പി.പി. രവീന്ദ്രൻ – നിഷ ദമ്പതികളുടെ മകനാണ് മരിച്ച നിധീഷ്. സഹോദരങ്ങൾ: വിജേഷ്, വിനിഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button