ThiruvananthapuramKeralaLatest NewsNews

വിഴിഞ്ഞത്ത് സ്വീകരിച്ചത് നിര്‍മ്മാണ വസ്തുക്കളുമായി വന്ന കപ്പലിനെ: വിമർശനവുമായി വി മുരളീധരന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. വിഴിഞ്ഞത്ത് നിര്‍മാണവസ്തുക്കളുമായി വന്ന കപ്പലിന് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ച് തുറമുഖത്തിന്റെ ഉദ്ഘാടനമെന്ന പ്രതീതി സൃഷ്ടിക്കാന്‍ നടത്തിയ ശ്രമം അപഹാസ്യമാണെന്ന് വി മുരളീധരൻ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പിആര്‍ എക്‌സര്‍സൈസാണോ നടന്നതെന്ന് സംശയമുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.

ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച് പ​ണ​വും രേ​ഖ​ക​ളും ക​വ​ർ​ന്നു: പ്രതി അറസ്റ്റിൽ

2021 നവംബര്‍ 18 ന് കേരളത്തിന്റെ തുറമുഖ വകുപ്പു മന്ത്രി പറഞ്ഞത് 2023 മെയില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്നും കപ്പല്‍ എത്തുമെന്നുമാണ്. 2022 ജൂലൈ 24ന് കരണ്‍ അദാനിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ, ആദ്യം പറഞ്ഞത് തിരുത്തി. സെപ്റ്റംബര്‍ 23ല്‍ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്ന് മന്ത്രി പറഞ്ഞു. 2023 ജൂണ്‍ 12ന് കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല വിഴിഞ്ഞം സന്ദര്‍ശിച്ചതിന് പിന്നാലെ മെയ് 24ന് ഒന്നാംഘട്ടം പൂര്‍ത്തിയാകുമെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടം മേയ് 24ലാണ് പൂര്‍ത്തിയാകുന്നതെങ്കില്‍ ഇത്രയും പണം ചിലവഴിച്ച്, ഇത്രയും ആളുകളെ വിളിച്ചുകൂട്ടി നടത്തിയ സമ്മേളനത്തിന്റെ ഉദ്ദേശ്യമെന്താണെന്നും വി മുരളീധരന്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button