Latest NewsIndiaNews

ഗാസയിലെ ജനങ്ങളെ സഹായിക്കണം, പ്രധാനമന്ത്രിയെ ഒവൈസിയുടെ അഭ്യര്‍ത്ഥന

 

ഹൈദരാബാദ്: ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ ഗാസയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും അവര്‍ക്ക് സഹായം നല്‍കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ച് എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ഇത് പലസ്തീന്‍ മുസ്ലീങ്ങളുടെ പ്രശ്‌നം മാത്രമല്ലെന്നും മാനുഷിക പ്രശനമാണെന്നും ഒവൈസി പറഞ്ഞു. ഹൈദരാബാദില്‍ നടന്ന ഒരു പൊതുയോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

Read Also: കേരളത്തിന്റെ ഏതറ്റം വരെയും പോകാനുള്ള സൗകര്യമാണ് കെ റെയിൽ: ഇടതുപക്ഷം കെ റെയിൽ നടപ്പിലാക്കുമെന്ന് എംവി ഗോവിന്ദൻ

‘ഞാന്‍ പലസ്തീനൊപ്പം നിലകൊള്ളും. ഇന്നും പോരാടുന്ന ഗാസയിലെ ധീരരായ മനുഷ്യര്‍ക്ക് ദശലക്ഷക്കണക്കിന് അഭിവാദ്യങ്ങള്‍! നെതന്യാഹു ഒരു പിശാചും സ്വേച്ഛാധിപതിയും യുദ്ധക്കുറ്റവാളിയുമാണ്! നമ്മുടെ നാട്ടിലെ സന്യാസിയായ ഒരു മുഖ്യമന്ത്രി പറഞ്ഞത് പലസ്തീന്റെ പേര് പറയുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നാണ്, അദ്ദേഹം കേള്‍ക്കാനായി പറയുന്നു, അഭിമാനത്തോടെ ഞാന്‍ പലസ്തീന്റെ പതാകയും നമ്മുടെ ത്രിവര്‍ണ്ണ പതാകയും ഉയര്‍ത്തിപ്പിടിക്കും. ഞാന്‍ പലസ്തീനൊപ്പം നില്‍ക്കുന്നു. പലസ്തീനികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പലസ്തീന്‍ മുസ്ലീങ്ങളുടെ മാത്രം കാര്യമല്ല, അതൊരു മാനുഷിക പ്രശ്‌നമാണ്.’- ഒവൈസി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button