എല്ലാ വർഷവും ഐഫോണുകൾ ലോഞ്ച് ചെയ്യുന്ന ആഗോള ടെക് ഭീമനാണ് ആപ്പിൾ. എന്നാൽ, മറ്റ് സ്മാർട്ട്ഫോണുകളിൽ നിന്നും വ്യത്യസ്ഥമായി എല്ലാ വർഷവും കൃത്യമായി പുതിയ ഐഫോൺ ലോഞ്ച് ചെയ്യുന്നതിന് പിന്നിലെ രഹസ്യം എന്താണെന്ന് മിക്ക ആളുകളും ചിന്തിച്ചിട്ടുണ്ടാകും. ഉപഭോക്താക്കളിൽ ഉണ്ടാകുന്ന ഈ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ആപ്പിൾ സിഇഒ ടിം കുക്ക്. എല്ലാ വർഷവും പുതിയ ഐഫോൺ ആഗ്രഹിക്കുന്ന ആളുകൾക്ക് ലോഞ്ചിംഗ് കൂടുതൽ സന്തോഷം നൽകുന്നുണ്ട്. ഈ സന്തോഷം കണക്കിലെടുത്താണ് പുതിയ ഐഫോണുകൾ കമ്പനി പുറത്തിറക്കുന്നത്. ബ്രൂട്ടുമായുള്ള അഭിമുഖത്തിലാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ടിം കുക്ക് മറുപടി നൽകിയത്.
ഐഫോണിന്റെ എക്സ്ചേഞ്ച് നയത്തെ കുറിച്ചും ടിം കുക്ക് വ്യക്തത വരുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾ നൽകുന്ന ഐഫോണുകൾ പ്രവർത്തനക്ഷമമാണെങ്കിൽ അവ കൈമാറ്റം ചെയ്യുന്നതാണ്. പ്രവർത്തനക്ഷമമല്ലാത്ത ഫോണുകളെ കമ്പനി തന്നെ ഡിസ്അസംബ്ലിംഗ് ചെയ്യുകയും, പുതിയ ഐഫോൺ നിർമ്മിക്കാൻ അതിന്റെ മെറ്റീരിയലുകൾ ഉപയോഗിക്കുകയും ചെയ്യുന്നതാണ്. ലോകത്ത് ഏറ്റവും അധികം ആൾക്കാർ ആവശ്യപ്പെടുന്ന പ്രീമിയം സ്മാർട്ട്ഫോൺ എന്ന സവിശേഷതയും ആപ്പിളിന്റെ ഐഫോണുകൾക്ക് ഉണ്ട്. ഓരോ വർഷവും അത്യാധുനിക ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഐഫോണിന്റെ പുതിയ വേരിയന്റുകളാണ് കമ്പനി പുറത്തിറക്കാർ ഉള്ളത്. ഈ വർഷം സെപ്റ്റംബറിൽ ഐഫോൺ 15 സീരീസാണ് കമ്പനി പുറത്തിറക്കിയത്.
Also Read: ജിംനി 5 ഡോർ കടൽകടക്കുന്നു, കയറ്റുമതി ആരംഭിച്ചു
Post Your Comments