Latest NewsNewsTechnology

കാത്തിരിപ്പ് അവസാനിച്ചു! ആപ്പിൾ വിഷൻ പ്രോ ഹാൻഡ്സെറ്റുകൾ ഉപഭോക്താക്കളുടെ കൈകളിലേക്ക്

ആപ്പിള്‍ വിഷന്‍ പ്രോയുടെ 256 ജിബി സ്‌റ്റോറേജ് പതിപ്പിന് 3499 ഡോളറാണ് വില

ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ആപ്പിൾ വിഷൻ പ്രോ ഹാൻഡ്സെറ്റുകളുടെ വിൽപ്പന ആരംഭിച്ചു. നിലവിൽ, യുഎസിലെ ഉപഭോക്താക്കൾക്ക് മാത്രമാണ് ആപ്പിൾ വിഷൻ പ്രോ വാങ്ങാൻ കഴിയുക. കമ്പനിയുടെ ആദ്യത്തെ മിക്സഡ് റിയാലിറ്റി ഹാൻഡ്സെറ്റ് കൂടിയാണ് ആപ്പിൾ വിഷൻ പ്രോ. ഇവയിൽ 600 ലധികം ആപ്പുകളും, ഗെയിമുകളും ഉണ്ട്. ഡിസ്നി പ്ലസ്, വാർണർ ബ്രോസ്, ഡിസ്കവറി മാക്സ് തുടങ്ങിയ സ്ട്രീമിംഗ് ആപ്പുകളും ഇക്കൂട്ടത്തിൽ ലഭ്യമാണ്. ഇതിനോടൊപ്പം ഗെയിമിംഗ് ആരാധകർക്കായി ആപ്പിൾ ആർക്കേഡിലെ 250 ഗെയിമുകൾ വിഷൻ പ്രോ വാഗ്ദാനം ചെയ്യുന്നുണ്ട്.

പിജിഎ ടൂര്‍ വിഷന്‍, എന്‍ബിഎ, എംഎല്‍ബി, സിബിഎസ്, പാരാമൗണ്ട് പ്ലസ്, എന്‍ബിസി, എന്‍ബിസി സ്‌പോര്‍ട്‌സ്, പീക്കോക്ക്, ഫോക്‌സ് സ്‌പോര്‍ട്‌സ്, യുഎഫ്‌സി ഉള്‍പ്പടെയുള്ള സ്ട്രീമിംഗ് ആപ്പുകള്‍ വിഷന്‍ പ്രോയില്‍ ലഭിക്കും. ആപ്പിള്‍ വിഷന്‍ പ്രോയുടെ 256 ജിബി സ്‌റ്റോറേജ് പതിപ്പിന് 3499 ഡോളറാണ് (2,90,000 രൂപ) വില. ജനുവരി 19 മുതലാണ് ആപ്പിൾ വിഷൻ പ്രോയുടെ പ്രീ ബുക്കിംഗ് ആരംഭിച്ചത്.

Also Read: മംഗളുരു യാത്രക്കാർക്ക് ആശ്വാസമായി കേരളത്തിലേക്ക് മൂന്നാമത്തെ വന്ദേഭാരതും ഉടനെത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button