Latest NewsNewsAutomobile

ജിംനി 5 ഡോർ കടൽകടക്കുന്നു, കയറ്റുമതി ആരംഭിച്ചു

കർശനമായ മലിനീകരണം മാനദണ്ഡങ്ങൾ ഉള്ള യൂറോപ്യൻ വിപണികളിൽ ജിംനി 5 ഡോർ അവതരിപ്പിക്കുകയില്ലെന്ന് മാരുതി സുസുക്കി വ്യക്തമാക്കിയിട്ടുണ്ട്

മാരുതി സുസുക്കിയുടെ ഏറ്റവും മികച്ച ഓഫ് റോഡറായ ജിംനി 5 ഡോർ കടൽകടക്കുന്നു. നിലവിൽ, ഈ മോഡലിന്റെ കയറ്റുമതി ആരംഭിച്ചിട്ടുണ്ട്. ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിലേക്കാണ് ജിംനി 5 ഡോർ കയറ്റുമതി ചെയ്യുന്നത്. ഈ വർഷം ജൂണിലാണ് മാരുതി സുസുക്കി ജിംനി 5 ഡോർ എന്ന മോഡൽ അവതരിപ്പിക്കുന്നത്. ആഗോള വിപണിയിലും, ആഭ്യന്തര വിപണിയിലും ഓഫ് റോഡറിന്റെ 5-ഡോർ പതിപ്പ് നിർമ്മിക്കുന്ന ഏക രാജ്യം കൂടിയാണ് ഇന്ത്യ.

പ്രതിവർഷം ഒരു ലക്ഷം എസ്‌യുവി നിർമ്മിക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. ഉൽപ്പാദനത്തിന്റെ 66 ശതമാനം ഇന്ത്യൻ വിപണിയിൽ തന്നെ വിറ്റഴിക്കുന്നതാണ്. ബാക്കിയുള്ള 34 ശതമാനം യൂണിറ്റുകളാണ് കയറ്റുമതിക്കായി നീക്കിവയ്ക്കുക. അടുത്തിടെ ഈ മോഡൽ ദക്ഷിണാഫ്രിക്കൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. കൂടാതെ, ഈ മാസം 26-ന് നടക്കുന്ന ജപ്പാൻ മൊബിലിറ്റി ഷോയിലും ജിംനി 5 ഡോർ പ്രദർശിപ്പിക്കുന്നതാണ്. അതേസമയം, കർശനമായ മലിനീകരണം മാനദണ്ഡങ്ങൾ ഉള്ള യൂറോപ്യൻ വിപണികളിൽ ജിംനി 5 ഡോർ അവതരിപ്പിക്കുകയില്ലെന്ന് മാരുതി സുസുക്കി വ്യക്തമാക്കിയിട്ടുണ്ട്.

Also Read: ജിയോഭാരത് ബി1 ചില്ലറക്കാരനല്ല! ലഭ്യമാക്കുക യുപിഐ പേയ്മെന്റ് ഉൾപ്പെടെയുള്ള ഫീച്ചറുകൾ

108 ബിഎച്ച്പിയും 138 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ 4-സിലിണ്ടർ നാച്ചുറലി ആന്റിസിപ്പേറ്റഡ് പെട്രോൾ എൻജിനാണ് മാരുതി ജിംനി 5-ഡോറിന് കരുത്ത് പകരുന്നത്. 5-സ്പീഡ് മാനുവൽ, 4-സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയാണ് പ്രധാന പ്രത്യേകതകൾ. 2020 നവംബറിൽ ലാറ്റിൻ അമേരിക്കയിലേക്കും, ആഫ്രിക്കയിലേക്കും കയറ്റുമതി ചെയ്യുന്നതിന് മാത്രമായി മാരുതി സുസുക്കി ജിംനി 3 ഡോർ പതിപ്പ് അവതരിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button