തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ മഴ മുന്നറിയിപ്പിൽ അപാകതയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. തിരുവനന്തപുരം ജില്ലയിൽ സമാനതകളില്ലാത്ത രീതിയിലാണ് മഴ പെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
മുന്നറിയിപ്പിൽ അപാകതയുണ്ടായെന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നഷ്ടപരിഹാരം ക്യാബിനറ്റ് തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Comment