KozhikodeNattuvarthaLatest NewsKeralaNews

മയക്കുമരുന്ന് കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ

പൂ​ക്കോ​ട്ടു​പാ​ടം അ​മ​ര​മ്പ​ലം പ​ള്ളി​പ്പ​ടി കു​ന്ന​ത്ത​ഴി​യി​ൽ കെ. ​സ​യ്യി​ദ് അ​ക്കീ​ബാ​ണ് (25) അ​റ​സ്റ്റി​ലാ​യ​ത്

ബേ​പ്പൂ​ർ: മാ​ര​ക മയക്കുമരുന്ന് കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ അറസ്റ്റിൽ. പൂ​ക്കോ​ട്ടു​പാ​ടം അ​മ​ര​മ്പ​ലം പ​ള്ളി​പ്പ​ടി കു​ന്ന​ത്ത​ഴി​യി​ൽ കെ. ​സ​യ്യി​ദ് അ​ക്കീ​ബാ​ണ് (25) അ​റ​സ്റ്റി​ലാ​യ​ത്. മ​ല​പ്പു​റം പൂ​ക്കോ​ട്ടും പാ​ട​ത്ത് നി​ന്നാണ് ഇയാളെ ബേ​പ്പൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.

ജൂ​ലൈ മൂ​ന്നി​ന് ബേ​പ്പൂ​ർ വാ​യ​ന​ശാ​ല​ക്ക് പ​ടി​ഞ്ഞാ​റ് വ​ശം താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്ന് 47.83 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ബേ​പ്പൂ​ർ ഭ​ഗ​വ​തി​ക്കാ​വ് പ​റ​മ്പി​ൽ പ​ട​ന്ന​യി​ൽ റാ​സി​യെ (29) ബേ​പ്പൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലി​ൽ ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് മാ​ര​ക ല​ഹ​രി​മ​രു​ന്ന് കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് റാ​സി വെ​ളി​പ്പെ​ടു​ത്തി. ബം​ഗ​ളൂ​രു​വി​ലെ ഉ​റ​വി​ടം അ​ന്വേ​ഷി​ച്ച​പ്പോ​ൾ, ബം​ഗ​ളൂ​രു​വി​ലെ മ​ടി​വാ​ള​യി​ൽ താ​ൻ നി​ൽ​ക്കു​ന്ന റൂ​മി​ലേ​ക്ക് മ​ല​പ്പു​റം ജി​ല്ല​ക്കാ​രാ​യ പൂ​ക്കോ​ട്ടും​പാ​ടം സ്വ​ദേ​ശി സ​യ്യി​ദ് അ​ക്കീ​ബും കാ​ളി​കാ​വ് സ്വ​ദേ​ശി ഷ​ക്കീ​ൽ എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് എം.​ഡി.​എം.​എ മൊ​ത്ത​വി​ല​യി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന​തെ​ന്നും മൊ​ഴി​ന​ൽ​കി.

ബേ​പ്പൂ​ർ എ​സ്.​ഐ കെ. ​ശു​ഹൈ​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ തി​ര​ച്ചി​ലാ​ണ് സ​യ്യി​ദ് അ​ക്കീ​ബി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഗ്ലാ​സ് ട്യൂ​ബ്, ചി​ല്ല​റ​വി​ൽ​പ​ന​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ക​വ​റു​ക​ൾ, രാ​സ​ല​ഹ​രി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഏ​താ​നും ഗു​ളി​ക​ക​ളും പി​ടി​ച്ചെ​ടു​ത്തു. കേ​സി​ൽ പി​ടി​കൂ​ടാ​നു​ള്ള മ​റ്റൊ​രു പ്ര​തി ഷ​ക്കീ​ൽ അ​റ​സ്റ്റ് ഭ​യ​ന്ന് ഇ​തി​ന​കം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു.

Read Also : മണിപ്പൂര്‍ സംഘര്‍ഷത്തേക്കാള്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താല്‍പര്യം: രാഹുല്‍ ഗാന്ധി

ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ അ​ക്കീ​ബും വി​ദേ​ശ​ത്ത് ഒ​ഴി​വി​ൽ ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ബേ​പ്പൂ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ശു​ഹൈ​ബി​ന്റെ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് പൂ​ക്കോ​ട്ടും​പാ​ടം വ​സ​തി​യി​ൽ വെ​ച്ച് പി​ടി​കൂ​ടി​യ​ത്. സ​യ്യി​ദ് അ​ക്കീ​ബ് ബം​ഗ​ളൂ​രി​ലെ നൈ​ജീ​രി​യ​ക്കാ​ര​ൻ വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് മാ​ര​ക ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. അറസ്റ്റ് ചെയ്ത പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button