Latest NewsNewsBusiness

ഉത്സവ സീസണിൽ നിരവധി ഓഫറുകളുമായി ഇന്ത്യൻ റെയിൽവേ, ഈ അവസരങ്ങൾ മിസ് ചെയ്യരുതേ…

ഒക്ടോബർ 15 മുതലാണ് പ്രത്യേക നിരക്കിലുള്ള യാത്രകൾക്ക് തുടക്കമാകുക

നവരാത്രി ഉൾപ്പെടെയുള്ള ഉത്സവ സീസണുകളോട് അനുബന്ധിച്ച് യാത്രക്കാർക്ക് ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ദുർഗ പൂജ ആരംഭിക്കുന്നതോടെ നിരവധി ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. നോർത്ത് ഈസ്റ്റ് ഫ്രോണിയർ റെയിൽവേ പുറത്തുവിട്ട ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, ഉത്സവ സീസണിൽ ഡാർജിലിംഗ് ടോയ് ട്രെയിനുകളിൽ കുറഞ്ഞ നിരക്കുകളിൽ പ്രത്യേക സർവീസ് ആരംഭിക്കുന്നതാണ്. ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയുടെ ഡാർജിലിംഗ്, ഘും റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് ആനന്ദകരമായ യാത്രകൾ സംഘടിപ്പിക്കുന്നത്.

ഒക്ടോബർ 15 മുതലാണ് പ്രത്യേക നിരക്കിലുള്ള യാത്രകൾക്ക് തുടക്കമാകുക. അടുത്ത വർഷം ജനുവരി 5 വരെ ഈ സർവീസുകൾ തുടരുന്നതാണ്. രണ്ട് സ്റ്റേഷനുകളിൽ നിന്നായി ദിവസവും നാല് റൈഡുകളാണ് ഉണ്ടാവുക. ഈ ദിവസങ്ങളിൽ ഹിൽ സ്റ്റേഷനിലേക്ക് വൻ തോതിൽ വിനോദസഞ്ചാരികൾ എത്തുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. നവരാത്രി ദിനത്തോടനുബന്ധിച്ച് നിരവധി അവധി ദിനങ്ങൾ ഉള്ളതിനാൽ, ഡാർജിലിംഗിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ട്.

Also Read: തുലാവർഷം കനത്തു: ഇന്ന് ഒമ്പത് ജില്ലകളില്‍ മുന്നറിയിപ്പ്

ഡാർജിലിംഗിൽ നിന്ന് രാവിലെ 9:20-നാണ് ആദ്യ സർവീസ് ആരംഭിക്കുക. രാവിലെ 10:05-ന് ഘുമിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. ഇവിടെ നിന്നുള്ള അവസാന ട്രെയിൻ ഡാർജിലിംഗിൽ നിന്ന് പുലർച്ചെ 3:30-ന് പുറപ്പെട്ട് 4:15-ന് ഘുമിൽ എത്തിച്ചേരും. ഘുമിൽ നിന്ന് വൈകുന്നേരം 4:35-ന് മടക്കയാത്ര ആരംഭിച്ച് 5:05-ന് ഡാർജിലിംഗിൽ എത്തും. 89 സീറ്റുകൾ ഉള്ള ട്രെയിനുകളാണ് സർവീസ് നടത്തുക. ഇതിൽ മൂന്ന് ഫസ്റ്റ് ക്ലാസ് ചെയർ കാർ കോച്ചുകൾ ഉണ്ടായിരിക്കും.

shortlink

Related Articles

Post Your Comments


Back to top button