Latest NewsNewsBusiness

രാജ്യത്ത് ഉത്സവ സീസൺ സമാപിച്ചു, വാഹന വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം

ഉത്സവ സീസൺ ആയതിനാൽ ഒക്ടോബറിൽ മാത്രം 20,94,378 വാഹനങ്ങളാണ് വിറ്റഴിച്ചത്

രാജ്യത്ത് ഉത്സവ സീസണുകൾ സമാപിച്ചതോടെ വാഹന വിപണിയിൽ വൻ മുന്നേറ്റം. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബറിലെ വാഹന വിൽപ്പന 48 ശതമാനമായാണ് വർദ്ധിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ റെക്കോർഡ് നേട്ടമാണ് വാഹന വിൽപ്പനയിൽ കൈവരിച്ചിട്ടുള്ളത്.

ഉത്സവ സീസൺ ആയതിനാൽ ഒക്ടോബറിൽ മാത്രം 20,94,378 വാഹനങ്ങളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 14,18,726 വാഹനങ്ങൾ വിറ്റഴിച്ചിട്ടുണ്ട്. കോവിഡിന് മുൻപുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ, 8 ശതമാനമാണ് മൊത്തത്തിലുള്ള റീട്ടെയിൽ വിൽപ്പന ഉയർന്നിട്ടുള്ളത്. ഒക്ടോബറിൽ ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന 51 ശതമാനവും, ത്രീ വീലർ വാഹനങ്ങളുടെ വിൽപ്പന 66 ശതമാനവും, പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന 41 ശതമാനവുമാണ് വർദ്ധിച്ചിട്ടുള്ളത്. കൂടാതെ, ട്രാക്ടറുകളുടെ വിൽപ്പന, വാണിജ്യ വാഹനങ്ങളുടെ വിൽപ്പന എന്നിവ യഥാക്രമം 17 ശതമാനം, 25 ശതമാനം എന്നിങ്ങനെ ഉയർന്നിട്ടുണ്ട്.

Also Read: ചര്‍മ്മത്തിലെ വരകളും ചുളിവുകളും നീക്കാൻ തക്കാളി ഫേസ് പാക്ക്!

shortlink

Related Articles

Post Your Comments

Related Articles


Back to top button