ഉത്സവ കാലത്ത് അധിക നേട്ടമുണ്ടാക്കാൻ പുതിയ വിപണന തന്ത്രവുമായി സ്മാർട്ട്ഫോൺ വിപണി. ബിഗ് ബില്യൺ ഡേയ്സ്, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്നിവയ്ക്ക് പുറമേ, വിവിധ ഷോറൂമുകളും നിരവധി തരത്തിലുള്ള ഓഫറുകൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മാസം മുതൽ 5ജി സേവനം എത്തുന്നതിനാൽ സ്മാർട്ട്ഫോൺ വിൽപ്പന ഉയരുമെന്നാണ് വിലയിരുത്തൽ.
സെപ്തംബർ മുതൽ ഒക്ടോബറിൽ അവസാനിക്കുന്ന സീസണിൽ ഏകദേശം 15.6 ദശലക്ഷം 5ജി സ്മാർട്ട്ഫോണുകളുടെ വിൽപ്പന നടത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ആകെ വിൽപ്പനയുടെ 65 ശതമാനം മുതൽ 68 ശതമാനം വരെ ഓൺലൈനിലൂടെ നടക്കാനാണ് സാധ്യത. പ്രധാനമായും, ആപ്പിൾ, സാംസംഗ്, വൺപ്ലസ്, ഓപ്പോ, റിയൽമി, ഷവോമി, വിവോ തുടങ്ങിയ കമ്പനികളുടെ സ്മാർട്ട്ഫോണുകളായിരിക്കും കൂടുതൽ വിറ്റഴിക്കുക.
Also Read: ഇന്ത്യ വിടാനൊരുങ്ങി ഈ വിപിഎൻ കമ്പനിയും, കാരണം ഇതാണ്
Post Your Comments