ഫെസ്റ്റിവൽ സീസണിൽ മികച്ച വിൽപ്പനയുമായി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ മീഷോയും. ഇത്തവണ വമ്പൻ ഓഫറുകളുമായാണ് മീഷോയും ഒപ്പത്തിനൊപ്പം എത്തിയത്. ഫ്ലിപ്പ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ- കോമേഴ്സ് പ്ലാറ്റ്ഫോമുകൾ ഫെസ്റ്റിവൽ സീസൺ ആരംഭിച്ച ദിവസം തന്നെയാണ് മീഷോയിലും ഓഫർ വിൽപ്പന തുടങ്ങിയത്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ദിവസമായ വെള്ളിയാഴ്ച 87.6 ലക്ഷം ഓർഡറുകളാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ, ബിസിനസ് രംഗത്ത് 80 ശതമാനം വളർച്ച കൈവരിക്കാൻ ഉത്സവ സീസണിലൂടെ മീഷോയ്ക്ക് സാധിച്ചിട്ടുണ്ട്.
ഓർഡറുകളിൽ 85 ശതമാനവും നഗര പ്രദേശങ്ങളിൽ നിന്നാണെന്ന് കമ്പനി വ്യക്തമാക്കി. ജാംനഗർ, ആലപ്പുഴ, ചിന്ദാര, ഹാസൻ, ഗോപാൽഗഞ്ച്, ഗുവാഹത്തി, സിവാൻ, തഞ്ചാവൂർ, അംബികപൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ഓർഡറുകൾ ലഭിച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയിലാണ് മീഷോ വ്യക്തമാക്കിയത്. ഏകദേശം 6.5 കോടി സജീവ ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരം തന്നെയാണ് ഇത്തവണ മീഷോ ഒരുക്കിയിട്ടുള്ളത്. കൂടാതെ, കുറഞ്ഞ വിലയ്ക്ക് നല്ല ക്വാളിറ്റിയുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനാൽ കൂടുതൽ പേരെ ആകർഷിക്കാൻ മീഷോയ്ക്ക് സാധിച്ചിട്ടുണ്ട്.
Also Read: മലയാളി വിദ്യാര്‍ത്ഥിനി മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി
Post Your Comments