KannurKeralaNattuvarthaLatest NewsNews

കേരളത്തിന്റെ ഏതറ്റം വരെയും പോകാനുള്ള സൗകര്യമാണ് കെ റെയിൽ: ഇടതുപക്ഷം കെ റെയിൽ നടപ്പിലാക്കുമെന്ന് എംവി ഗോവിന്ദൻ

കണ്ണൂർ: കെ റെയിലിലൂടെ കണ്ടത് 50 കൊല്ലത്തിന്റെ വളർച്ചയാണെന്നും കെ റെയിലിന് വേണ്ടിയുള്ള ശ്രമങ്ങളെ യുഡിഎഫും ബിജെപിയും കൂടിയാണ് പൊളിച്ചതെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയാൽ കെ റെയില്‍ കേരളത്തിൽ ഇടതുപക്ഷം നടപ്പിലാക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

‘കേരളത്തിന്റെ ഏതറ്റം വരെയും പോകാനുള്ള സൗകര്യമാണ് കെ റെയിൽ. 50 കൊല്ലത്തിന്റെ വളർച്ചയാണ് കെ റെയിലിലൂടെ കണ്ടത്. അതിനെയാണു പാര വച്ചത്. പിണറായി വിജയൻ സർക്കാർ ഇതുപോലെ മുന്നോട്ടു പോയാൽ നമ്മുടെ കാര്യം പോക്കാണെന്നു കരുതി ഇനിയൊരു വികസപ്രവർത്തനവും കേരളത്തിൽ നടന്നുകൂടായെന്ന് അവർ തീരുമാനിച്ചു. ഇതുപോലെയൊരു പ്രതിപക്ഷം ലോകത്ത് എവിടെയെങ്കിലുമുണ്ടോ? ഒരുതരത്തിലുള്ള വികസനപ്രവർത്തനവും നടത്താൻ പാടില്ലെന്ന നിലപാടാണ് അവർക്ക്. 50 കൊല്ലത്തിന്റെ അപ്പുറത്തെ വികസനം ഇപ്പഴേ കാണണം’എംവി ഗോവിന്ദൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button