കൊല്ലം: സോളർ കേസിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി കേരള കോൺഗ്രസ് (ബി) നേതാവ് കെബി ഗണേഷ് കുമാർ എംഎൽഎ രംഗത്ത്. സിബിഐ റിപ്പോർട്ട് കോടതിയിൽ നിന്നു വാങ്ങിയിട്ടുണ്ടെന്നും അതിൽ മുഖ്യമന്ത്രിയോ താനോ ഗൂഢാലോചന നടത്തിയതായി പറയുന്നില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
കേസിൽ ആർ ബാലകൃഷ്ണ പിള്ള ഇടപെട്ടിട്ടുണ്ടെങ്കിൽ അതു യുഡിഎഫിലെ ചില പ്രമുഖ നേതാക്കൾ ആവശ്യപ്പെട്ടിട്ടാണെന്ന് നേതാക്കന്മാർ മനസിലാക്കിക്കൊണ്ടു വേണം തനിക്കെതിരെ പ്രസംഗിക്കാൻ എന്ന് ഗണേഷ് കുമാർ പറഞ്ഞു. സിബിഐ റിപ്പോർട്ടിൽ താൻ ഗൂഢാലോചന നടത്തിയതായി പറയുന്നില്ലെന്നും തനിക്കെതിരെ തോന്നിവാസങ്ങൾ പറഞ്ഞാൽ ഇടതുപക്ഷം മറുപടി പറയുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിടേണ്ട കാര്യമില്ല: എംവി ഗോവിന്ദൻ
‘ആർ ബാലകൃഷ്ണ പിള്ള കേസിൽ ഇടപെട്ടിട്ടുണ്ടെങ്കിൽ അതു യുഡിഎഫിലെ ചില പ്രമുഖ നേതാക്കൾ ആവശ്യപ്പെട്ടിട്ടാണെന്നു നേതാക്കന്മാർ മനസിലാക്കിക്കൊണ്ടു വേണം എനിക്കെതിരെ പ്രസംഗിക്കാൻ. എനിക്കെതിരെ തോന്നിവാസങ്ങൾ പറഞ്ഞാൽ ഈ കഥ മുഴുവൻ അറിയുന്ന അനേകമാളുകളുണ്ടെന്ന് ഓർമിപ്പിക്കുകയാണ്. ഇടതുപക്ഷം ഇതിനു മറുപടി പറയും. 77 പേജുള്ള സിബിഐ റിപ്പോർട്ട് കോടതിയിൽനിന്നു വാങ്ങിയിട്ടുണ്ട്. അതിൽ മുഖ്യമന്ത്രിയോ ഞാനോ ഗൂഢാലോചന നടത്തിയതായി പറയുന്നില്ല. ഗൂഢാലോചന നടത്തിയല്ല, നേരായ വഴിയിലൂടെയാണു രാഷ്ട്രീയത്തിൽ വന്നത്. ഓരോ തിരഞ്ഞെടുപ്പു കഴിയുമ്പോഴും ഭൂരിപക്ഷം കൂട്ടിക്കൊണ്ടാണു വിജയിച്ചുവന്നത്,’ ഗണേഷ് കുമാർ വ്യക്തമാക്കി.
Post Your Comments