Latest NewsNewsBusiness

പാമോയിലിന് പ്രിയമേറുന്നു! ഇറക്കുമതിയിൽ വൻ വർദ്ധനവ്

രാജ്യത്തെ മൊത്തം സസ്യ എണ്ണ ഇറക്കുമതി 2022-23 നവംബർ മുതൽ സെപ്റ്റംബർ വരെ 20 ശതമാനം വർദ്ധനവോടെ 156.73 ലക്ഷം ടണ്ണായിട്ടുണ്ട്

രാജ്യത്ത് പാമോയിൽ ഇറക്കുമതിയിൽ വൻ വർദ്ധനവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ പാമോയിൽ ഇറക്കുമതി ഇക്കുറി 29.21 ശതമാനം വർദ്ധനവോടെ 90.80 ലക്ഷം ടണ്ണിലെത്തി. 2022-23 എണ്ണ വർഷത്തിലെ ആദ്യ 11 മാസങ്ങളിലെ കണക്കാണിത്. മുൻ വർഷം സമാന കാലയളവിൽ 70.28 ലക്ഷം ടൺ പാമോയിൽ മാത്രമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. ലോകത്ത് സസ്യ എണ്ണ ഇറക്കുമതിയിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ.

രാജ്യത്തെ മൊത്തം സസ്യ എണ്ണ ഇറക്കുമതി 2022-23 നവംബർ മുതൽ സെപ്റ്റംബർ വരെ 20 ശതമാനം വർദ്ധനവോടെ 156.73 ലക്ഷം ടണ്ണായിട്ടുണ്ട്. എന്നാൽ, സെപ്റ്റംബറിൽ സസ്യ എണ്ണ ഇറക്കുമതിയിൽ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറിൽ 5 ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ട്. മുൻ വർഷം ഇതേ കാലയളവിലെ 16.32 ലക്ഷം ടണ്ണിൽ നിന്ന് 15.52 ലക്ഷം ടണ്ണായാണ് ഇത്തവണ കുറഞ്ഞത്. അതേസമയം, രാജ്യത്തേക്ക് ഉയർന്ന അളവിൽ ആർബിഡി പാമോയിൽ ഇറക്കുമതി വർദ്ധിച്ചത് ആഭ്യന്തര ശുദ്ധീകരണശാലകൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Also Read: കേരളത്തില്‍ ഏറ്റവും നേരത്തെ നട തുറക്കുന്ന മഹാക്ഷേത്രം: 12 ഭാവങ്ങളിൽ ഭഗവാന്റെ ദർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button