കോന്നി: കുട്ടവഞ്ചി തുഴച്ചിൽ തൊഴിലാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. എലിമുള്ളുംപ്ലാക്കൽ കിഴക്കേതിൽ വീട്ടിൽ കെ.ഡി. സണ്ണിയാണ് (43) മരിച്ചത്.
Read Also : പ്രശസ്ത ഇറാനിയൻ സംവിധായകൻ ദരിയുഷ് മെഹർജുയിയെയും ഭാര്യയെയും അജ്ഞാതൻ കൊലപ്പെടുത്തി
അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലാണ് സംഭവം. കുട്ടവഞ്ചി തുഴയുന്നതിനിടെ നെഞ്ചുവേദന അനുഭവപെട്ടതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : നിരപരാധികളായ പലസ്തീന് കുടുംബങ്ങളെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നു: യുഎസ് പ്രസിഡന്റ് ജോ ബൈഡന്
മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അച്ഛൻ: പരേതനായ ഡാനിയേൽ, അമ്മ: അന്നമ്മ. സഹോദരങ്ങൾ: സാം കുട്ടി, ഷൈനി, സാലി. സംസ്കാരം പിന്നീട് നടക്കും.
Post Your Comments