ചെന്നൈ: ഗഗന്‍യാന്‍ പരീക്ഷണ വിക്ഷേപണം ഒക്ടോബര്‍ 21ന് നടത്തുമെന്ന് വ്യക്തമാക്കി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. മൂന്ന് പരീക്ഷണ വിക്ഷേപണവും അതിന് ശേഷം ആളില്ലാ വിക്ഷേപണവും നടത്തിയ ശേഷമായിരിക്കും ദൗത്യം നടത്തുകയെന്ന് മധുരയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശേഷി തെളിയിക്കുകയാണ് ഗഗന്‍യാന്‍ ദൗത്യം. പദ്ധതിയിലെ നിര്‍ണായകമായ സംവിധാനമാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റം. റോക്കറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍, പൊട്ടിത്തെറിച്ചേക്കാവുന്ന റോക്കറ്റില്‍ നിന്നും കുറഞ്ഞത് രണ്ട് കിലോമീറ്ററെങ്കിലും മാറ്റി യാത്രികരെ സംരക്ഷിക്കണം.
സ്മാർട്ട്ഫോൺ വിപണിയിൽ പുത്തൻ റെക്കോർഡ് സൃഷ്ടിച്ച് റെഡ്മി നോട്ട് 12 5ജി, കൂടുതൽ വിവരങ്ങൾ അറിയാം
ക്രൂ എസ്‌കേപ്പ് സിസ്റ്റം നിര്‍ണായകമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. വിക്ഷേപണം നടത്തിയതിന് ശേഷം ദൗത്യം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായാല്‍ യാത്രികരെ സുരക്ഷിതമായി തിരികെയെത്തിക്കേണ്ടതുണ്ട്. ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ കൃത്യത പരിശോധിക്കാനാണ് പദ്ധതിയെന്നും സോമനാഥ് വ്യക്തമാക്കി.
Post Your Comments