തിരുവനന്തപുരം: വിഎസ്എസ്സിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഉപഹാരം സമ്മാനിച്ച് ഐ.എസ്.ആർ.ഒ ചെയർമാൻ എസ് സോമനാഥ്. ശ്രീപദ്മനാഭസ്വാമിയുടെ രൂപമാണ് അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ചത്. ഇന്ന് 10.45 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെ വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ എത്തിയത്.
മന്ത്രി ജി ആർ അനിൽകുമാറും തിരുവനന്തപുരം മേയറും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വിക്രം സാരാഭായ് സ്പേസ് സെന്ററിലെത്തി. ഇന്ത്യൻ ബഹിരാകാശ മേഖലയിലെ 1800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി ഇന്ന് നിർവ്വഹിച്ചത്.
ചടങ്ങിൽ പ്രധാനമന്ത്രി ഭാരതത്തിന്റെ പ്രഥമ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ ദൗത്യ സംഘാംഗങ്ങളെ രാജ്യത്തിന് പരിചയപ്പെടുത്തി. പ്രശാന്ത് ബാലകൃഷ്ണൻ, അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാൻ ശുക്ല എന്നിവരാണ് ദൗത്യ സംഘത്തിലുള്ളവർ. ഇതിൽ ഗ്രൂപ്പ് ലീഡർ പ്രശാന്ത് ബാലകൃഷ്ണൻ നായർ മലയാളിയാണ്. യുദ്ധവിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റാണ് പ്രശാന്ത് സുഖോയ്.
Post Your Comments