ഫ്രാന്‍സ്: പാരീസില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളായ വെഴ്സൈല്‍സ് കൊട്ടാരം, ലൂവ്ര് മ്യൂസിയം എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഫ്രാന്‍സിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് വെഴ്സൈല്‍സ് കൊട്ടാരവും, ലൂവ്ര് മ്യൂസിയവും. മ്യൂസിയത്തില്‍ മാത്രം ഒരു ദിവസം 30000 മുതല്‍ 40000 വരെ വിനോദസഞ്ചാരികള്‍ എത്താറുണ്ട്. അതുപോലെ തന്നെ ഫ്രാന്‍സിലെ പുരാതനമായ കൊട്ടാരങ്ങളില്‍ ഒന്നാണ് വെഴ്സൈല്‍സ് കൊട്ടാരം.
Read Also: ഹമാസിന്റെ ഭീകരാക്രമണങ്ങൾ കൊടും തിന്മയെന്ന് സക്കർബർഗ്; മെറ്റക്ക് നന്ദിയറിയിച്ച് ഇസ്രായേൽ
ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പാരീസില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഫ്രാന്‍സില്‍ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഏഴായിരത്തോളം സൈനികരെ പാരീസില്‍ വിന്യസിക്കാനും നഗരത്തിലെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളില്‍ സൈനികരുടെ നേതൃത്വത്തില്‍ പരിശോധന നടത്താനും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിട്ടുണ്ട്.
മ്യൂസിയത്തിനും സന്ദര്‍ശകര്‍ക്കും ഭീഷണിയുള്ളതിനാല്‍ മ്യൂസിയം ഒരു ദിവസത്തേക്ക് അടക്കുകയാണെന്നും ആവശ്യമായ സുരക്ഷാ പരിശോധനകള്‍ നടത്തുമെന്നും, ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ച് നല്‍കുമെന്നും ലൂവ്ര് അധികാരികള്‍ അറിയിച്ചു.
ലോകത്തെ ഏറ്റവും പ്രശസ്തമായ മ്യൂസിയങ്ങളിലൊന്നാണ് ലൂവ്ര് മ്യൂസിയം. ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ലോകപ്രശസ്ത ചിത്രമായ മൊണാലിസ ഉള്‍പ്പടെയുള്ള അമൂല്യവും പുരാതനവുമായ നിരവധി കലാസൃഷ്ടികള്‍ മ്യൂസിയത്തില്‍ ഉണ്ട്. അതുകൊണ്ട് തന്നെ കനത്ത സുരക്ഷയിലാണ് ഇവിടം. പാരീസിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് വെഴ്സൈല്‍സ് കൊട്ടാരം. ഫ്രാന്‍സിന്റെ മുന്‍ ഭരണകേന്ദ്രം കൂടിയായ ഈ കൊട്ടാരം നിര്‍മ്മിച്ചത് ലൂയി പതിമൂന്നാമനാണ്. 67,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ കൊട്ടാരം ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട സാംസ്കാരിക പൈതൃക കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Post Your Comments