Latest NewsKeralaNews

വിവാഹം നടക്കാത്തതിലെ മനോവിഷമം: യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു

ഇടുക്കി: വിവാഹം നടക്കാത്തതിലെ മനോവിഷമം മൂലം യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. അടിമാലിയിലാണ് സംഭവം. പണിക്കൻകുടി സ്വദേശി തെക്കേ കൈതക്കൽ ജിനീഷ് (39) ആണ് മരിച്ചത്. ജിനീഷിന് 90 ശതമാനം പൊള്ളൽ ഏറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പ്: വായ്‌പകൾ നിയന്ത്രിച്ചത് സിപിഎം, അനധികൃത വായ്‌പക്കായി പ്രത്യേക മിനിറ്റ്സ്, വ്യക്തമാക്കി ഇഡി

കഴിഞ്ഞ ആഴ്ച്ചയാണ് ജിനീഷ് തീകൊളുത്തിയത്. വിവാഹം നടക്കാത്തതിനെ തുടർന്ന് യുവാവ് കയ്യിൽ കരുതിയിരുന്ന പെട്രോളുമായി അടിമാലി സെൻട്രൽ ജംഗ്ഷനിലഉള്ള ഹൈമാക്സ് ലൈറ്റിനു താഴെ എത്തുകയും സ്വയം ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.

വിവാഹം നടക്കാത്തതിന്റെ മനോവിഷമത്തിലായിരുന്നു ജിനീഷ് എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

Read Also: ‘ഇന്നല്ലെങ്കിൽ നാളെ ഇവിടെയും ഇഡി വരും’: കെഎസ്എഫ്ഇയ്ക്ക് മുന്നറിയിപ്പുമായി എകെ ബാലൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button