ചെറായി: പട്ടാപ്പകൽ യുവതി കടലിൽ ചാടി ആത്മഹത്യ ചെയ്തു. പാറക്കടവ് കുറുമശേരി കൈതോത്ത് പറമ്പിൽ നിഷാദിന്റെ ഭാര്യ ഗ്രീഷ്മ(36) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലോടെ ചെറായി ബീച്ചിനു തൊട്ടു തെക്ക് മാറിയാണ് സംഭവം. ആളുകൾ നോക്കി നിൽക്കെയാണ് കടലിൽ ചാടിയതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ഇസ്രായേൽ-ഹമാസ് യുദ്ധം; ഗാസയിൽ 1,300-ലധികം കെട്ടിടങ്ങൾ തകർന്നു, 120 ഓളം പേർ തടങ്കലിൽ: യു.എൻ
ആളുകൾ മുനമ്പം പൊലീസിനെ അറിയിച്ചതിനെ തുടർന്ന്, പൊലീസ് എത്തി തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)
Post Your Comments