Latest NewsKeralaNews

അമിതമായ ഫോൺവിളി ചോദ്യം ചെയ്തു: അമ്മയെ മകൻ അടിച്ചുകൊന്നു, സംഭവം കാസർഗോഡ്

കാസർഗോഡ്: കാസർഗോഡ് മകന്റെ അടിയേറ്റ അമ്മ മരിച്ചു. കാസർഗോഡ് നീലേശ്വരം കണിച്ചറയിലെ രുഗ്മിണി (63) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ സുജിത്തിനെ പൊലീസ് നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

അമിതമായ ഫോൺവിളി ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇയാൾ അമ്മയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അമ്മയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ്‌ രുഗ്മിണിയുടെ മരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button