Latest NewsKeralaNews

കേരളീയം ഭാവി കേരളത്തിനായുള്ള നിക്ഷേപം: മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കേരളത്തെ മാർക്കറ്റ് ചെയ്യാൻ ഭാവിയിലേയ്ക്കുള്ള ഏറ്റവും വലിയ നിക്ഷേപമാണ് കേരളീയത്തിലൂടെ സാധ്യമാകുന്നത് എന്നു ധനകാര്യവകുപ്പ് മന്ത്രിയും കേരളീയം സംഘാടകസമിതി സ്്റ്റിയിറിങ് കമ്മിറ്റി അധ്യക്ഷനുമായ കെ എൻ ബാലഗോപാൽ.

Read Also: അയോധ്യ മസ്ജിദിന്റെ രൂപരേഖ മാറ്റി: നിര്‍മ്മാണം മിഡില്‍ ഈസ്റ്റ് ശൈലിയില്‍

കേരളത്തിന്റെ നേട്ടങ്ങളുടെ നേർക്കാഴ്ചയുമായി നവംബർ ഒന്നു മുതൽ ഏഴു വരെ തിരുവനന്തപുരം നഗരം ആതിഥ്യമരുളുന്ന കേരളീയം 2023ന്റെ ഭാഗമായി കനകക്കുന്ന് ഹാളിൽ ചേർന്ന അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം, ഹെൽത്ത് ടൂറിസം അടക്കമുള്ള കേരളം മുന്നിൽ നിൽക്കുന്ന മേഖലകളുടെ പ്രദർശനം കൂടിയാകും കേരളീയം എന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

യോഗത്തിൽ കേരളീയത്തിന്റെ ഭാഗമായി രൂപീകരിച്ച 20 സമിതികളും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

Read Also: വള്ളിയൂര്‍ക്കാവ് ദേവി ക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചതില്‍ ഹൈക്കോടതി വിശദീകരണം തേടി

shortlink

Related Articles

Post Your Comments

Related Articles


Back to top button