വയനാട്: വള്ളിയൂര്‍ക്കാവ് ദേവി ക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചതില്‍ ഹൈക്കോടതി വിശദീകരണം തേടി. മലബാര്‍ ദേവസ്വം ബോര്‍ഡിനോടാണ് കോടതി വിശദീകരണം തേടിയത്. എന്ത് സാഹചര്യത്തിലാണ് ക്ഷേത്രഫണ്ട് സഹകരണ സംഘങ്ങളില്‍ നിക്ഷേപിച്ചതെന്ന് സര്‍ക്കാരും ബോര്‍ഡും വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
പത്തുവര്‍ഷത്തിലേറെയായി സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടെന്ന് ക്ഷേത്രട്രസ്റ്റികള്‍ കോടതിയില്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ കണക്കുകളില്‍ കൃത്യമായ ഓഡിറ്റ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് കോടതി ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചു. ലോക്കല്‍ ഫണ്ട് ഓഡിറ്റില്‍ ചൂണ്ടിക്കാണിച്ച അപാകതകള്‍ ദേവസ്വം ബോര്‍ഡ് പരിഹരിച്ചോ എന്നതും പരിശോധിക്കണം.
സര്‍ക്കാരിനെ കോടതി കക്ഷി ചേര്‍ത്തു. സഹകരണ ബാങ്കുകളില്‍ നിന്നും മാറ്റി ദേശസാല്‍കൃത ബാങ്കുകളില്‍ ക്ഷേത്രഫണ്ട് നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
Post Your Comments