Latest NewsNewsBusiness

‘റീട്ടെയിൽ ലോൺ ഫെസ്റ്റു’മായി ഐഡിബിഐ ബാങ്ക് എത്തുന്നു! ഔദ്യോഗിക തീയതി അറിയാം

22 സംസ്ഥാനങ്ങളിലെ 81 ജില്ലകളിലും റീട്ടെയിൽ ലോൺ ഫെസ്റ്റ് സംഘടിപ്പിക്കുന്നതാണ്

ഉപഭോക്താക്കൾക്കായി ‘റീട്ടെയിൽ ലോൺ ഫെസ്റ്റ്’ സംഘടിപ്പിക്കാൻ ഒരുങ്ങി ഐഡിബിഐ ബാങ്ക്. ഫെസ്റ്റിവൽ സീസണുകൾ എത്താറായതോടെയാണ് ബാങ്കിന്റെ പുതിയ നീക്കം. ഒക്ടോബർ 16, 17 തീയതികളിലാണ് റീട്ടെയിൽ ലോൺ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ‘ബാങ്ക് ഐസ ദോസ്ത് ജൈസ’ എന്ന ബ്രാൻഡ് ഫിലോസഫി അടിസ്ഥാനപ്പെടുത്തിയാണ് ഉപഭോക്താക്കൾക്കായി കൂടുതൽ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയുള്ള ലോൺ ഫെസ്റ്റിന് രൂപം നൽകിയിരിക്കുന്നത്.

ഹൗസിംഗ് ലോൺ, വെഹിക്കിൾ ലോൺ, എജുക്കേഷൻ ലോൺ, പ്രോപ്പർട്ടികൾക്ക് നേരെയുള്ള ലോൺ, സെക്യൂരിറ്റികൾക്ക് നേരെയുള്ള ലോൺ എന്നിവ ഉൾപ്പെടെ വിപുലമായ റീട്ടെയിൽ വായ്പകളിലുടനീളം പ്രത്യേക ഓഫറുകൾ ഫീച്ചർ ചെയ്യുന്നുണ്ട്. 22 സംസ്ഥാനങ്ങളിലെ 81 ജില്ലകളിലും റീട്ടെയിൽ ലോൺ ഫെസ്റ്റ് സംഘടിപ്പിക്കുന്നതാണ്. ഇതിനായി 125-ലധികം ശാഖകളെ ബാങ്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ശാഖകളിൽ എത്തിയശേഷം റീട്ടെയിൽ ലോൺ ഫെസ്റ്റിൽ നേരിട്ട് പങ്കെടുക്കാവുന്നതാണ്.

Also Read: ഇസ്രയേലില്‍ നിന്ന് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവരെ തിരികെയെത്തിക്കാൻ ഇന്ത്യന്‍ എംബസി സജ്ജം: വി മുരളീധരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button