ഐഡിബിഐ ബാങ്ക് സ്വകാര്യവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ വിപണി മൂല്യം തേടി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഐഡിബിഐ ബാങ്കിന്റെ നിലവിലുള്ള വിപണി മൂല്യം 580 കോടി ഡോളറാണ്. എന്നാൽ, 770 കോടി ഡോളറാണ് വിപണി മൂല്യമായി ലക്ഷ്യമിടുന്നത്. നിലവിലുള്ളതിനേക്കാൾ 33 ശതമാനം അധിക മൂല്യമാണ് കേന്ദ്രം തേടുന്നത്. അതേസമയം, ഐഡിബിഐ ബാങ്കിന്റെ മെച്ചപ്പെട്ട ലാഭക്ഷമതയും പ്രവർത്തനവും ഉയർന്ന മൂല്യം കൈവരിക്കാൻ സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാറിന്റെ വിലയിരുത്തൽ.
കണക്കുകൾ പ്രകാരം, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും കേന്ദ്രസർക്കാരുമാണ് ഐഡിബിഐ ബാങ്കിന്റെ പ്രധാന ഓഹരി ഉടമകൾ. ഐഡിബിഐ ബാങ്കിൽ എൽഐസിക്ക് 49.24 ശതമാനം ഓഹരികളും, കേന്ദ്രസർക്കാരിന് 45.48 ശതമാനം ഓഹരികളുമാണ് ഉള്ളത്. ഇതിൽ ഇരുവരും 60.72 ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള താൽപ്പര്യ പത്രം ഈ മാസം ആദ്യമാണ് ക്ഷണിച്ചത്.
Post Your Comments