ThiruvananthapuramLatest NewsKeralaNattuvarthaNews

നിയമസഭ പാസാക്കിയ ബില്ലുകളില്‍ വ്യക്തതയില്ല: ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ക്ക് മറുപടിയില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഇനിയും വ്യക്തത കിട്ടേണ്ടതുണ്ടെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി അയക്കുന്ന മന്ത്രിമാര്‍ക്ക് തന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയാന്‍ സാധിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാൻസലർ സ്ഥാനത്ത് തുടരാന്‍ തന്നോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണെന്നും എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആ കത്ത് പിന്‍വലിച്ചില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.

‘ബില്ലുകളില്‍ ഇനിയും വ്യക്തത കിട്ടേണ്ടതുണ്ട്. മുഖ്യമന്ത്രി അയക്കുന്ന മന്ത്രിമാര്‍ക്കും ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കുന്നില്ല. പിന്നെ ആരോടാണ് ചോദ്യങ്ങള്‍ ചോദിക്കേണ്ടത്?,’ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.

നിയമന കോഴക്കേസ് പ്രതി താമസിച്ചത് എംഎൽഎ ഹോസ്റ്റലിൽ! പാർട്ടി പ്രവർത്തകനെന്ന നിലയിൽ മുറി നൽകിയതാകുമെന്ന് സുനിൽകുമാർ

നിയമസഭ ചര്‍ച്ച നടത്തി പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്ന ബില്‍, സര്‍വ്വകലാശാലാ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ തുടങ്ങിയ ബില്ലുകളിലാണ് ഗവര്‍ണര്‍ തീരുമാനമെടുക്കാത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button