ഡൽഹി:ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, ഇസ്രായേലില്‍ നിന്ന് 212 ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതിന് പിന്നാലെ, നടപടി കൂടുതല്‍ ശക്തമാക്കി ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി. ‘ഓപ്പറേഷന്‍ അജയ്’യുടെ ഭാഗമായി രണ്ടാം സംഘവുമായി വെള്ളിയാഴ്ച വൈകിട്ട് വിമാനം ഇന്ത്യയിലേക്ക് തിരിച്ചു. ഇതിനായി രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസി ഇമെയില്‍ അയച്ചിട്ടുണ്ട്.
തുടര്‍ന്നുള്ള ഫ്ലൈറ്റുകളിൽ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി അയക്കും. ഒക്ടോബര്‍ 7 ന് ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യമാക്കി ഹമാസ് തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിട്ടതോടെയാണ് ഇന്ത്യ രക്ഷാദൗത്യം ആരംഭിച്ചത്. ഇസ്രായേലില്‍ നിന്നുള്ള 211 ഇന്ത്യന്‍ പൗരന്മാരുമായി ആദ്യ ചാര്‍ട്ടര്‍ വിമാനം വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെത്തിയിരുന്നു. ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് വ്യാഴാഴ്ച വൈകിട്ടാണ് വിമാനം പുറപ്പെട്ടത്.
‘ഇത് യുദ്ധത്തിന്റെ സമയം’: ഗാസ മുനമ്പിന് സമീപം ടാങ്കുകൾ അണിനിരത്തി ഇസ്രായേൽ സൈന്യം
എല്ലാ ഇന്ത്യക്കാര്‍ക്കും മിഷന്റെ ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസി സൗകര്യം ഒരുക്കിയിരുന്നു. യാത്രക്കാരുടെ തിരിച്ചുവരവിന്റെ ചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്. നഴ്‌സുമാര്‍, വിദ്യാര്‍ത്ഥികള്‍, ഐടി പ്രൊഫഷണലുകള്‍, വജ്ര വ്യാപാരികള്‍ എന്നിവരുള്‍പ്പെടെ 18,000 ഇന്ത്യന്‍ പൗരന്മാര്‍ ഇസ്രായേലിലെ വിവിധയിടങ്ങളില്‍ താമസിക്കുന്നുണ്ട്.
Post Your Comments