Latest NewsKeralaNews

ഓപ്പറേഷൻ അജയ്: 11 കേരളീയർ കൂടി നാട്ടിൽ തിരിച്ചെത്തി

തിരുവനന്തപുരം: ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഡൽഹിയിൽ എത്തിയ മൂന്നാം വിമാനത്തിലെ യാത്രാക്കാരായ കേരളത്തിൽ നിന്നുളള പതിനെട്ടു (18) പേരിൽ 11 പേർ കൂടി നാട്ടിൽ തിരിച്ചെത്തി.

Read Also: ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയി: കാറും ലോറിയും കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു, മരിച്ചത് ഒരു കുടുംബത്തിലെ അം​ഗങ്ങൾ

ഡൽഹിയിൽ നിന്നുളള വിസ്താര UK 883 വിമാനത്തിൽ ഇന്ന് (ഒക്ടോ 15)രാവിലെ 07.40 നാണ് ഇവർ കൊച്ചിയിലെത്തിയത്. ഇവർക്ക് ഡൽഹിയിൽ നിന്നുളള വിമാനടിക്കറ്റുകൾ നോർക്ക റൂട്ട്‌സ് ലഭ്യമാക്കിയിരുന്നു. മറ്റുളളവർ സ്വന്തം നിലയ്ക്കാണ് വീടുകളിലേയ്ക്ക് മടങ്ങുന്നത്. കൊച്ചിയിലെത്തിയ ഇവരെ നോർക്ക റൂട്ട്‌സ് എറണാകുളം പ്രതിനിധി ആർ രശ്മികാന്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി.

കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇതുവരെ 58 കേരളീയരാണ് ഇസ്രായേലിൽ നിന്നും നാട്ടിൽ തിരിച്ചത്തിയത്. കഴിഞ്ഞ ദിവസം 33 കേരളീയരാണ് തിരുവനന്തപുരം. കൊച്ചി വിമാനത്താവളങ്ങൾ വഴി നാട്ടിലെത്തിയത്. നേരത്തേ ഡൽഹിയിലെത്തിയ ഇവരെ നോർക്ക റൂട്ട്‌സ് എൻആർകെ ഡെവലപ്‌മെന്റ് ഓഫീസർ ഷാജി മോന്റെയും കേരളാ ഹൗസ് പ്രതിനിധികളുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.

Read Also: ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയി: കാറും ലോറിയും കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു, മരിച്ചത് ഒരു കുടുംബത്തിലെ അം​ഗങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button