തിരുവനന്തപുരം: ‘ഓപ്പറേഷൻ അജയ്’ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഡൽഹിയിൽ എത്തിയ രണ്ടാം വിമാനത്തിലെ യാത്രാക്കാരായ കേരളത്തിൽ നിന്നുളള 33 പേർ കൂടി നാട്ടിൽതിരിച്ചെത്തി. ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ എഐ 140 (AI140 ൽ ആകെ 235 ഇന്ത്യൻ പൗരന്മാരാണ് തിരിച്ചെത്തിയത് .ഇൻഡിയോ, എയർഇന്ത്യാ വിമാനങ്ങളിൽ ഏഴു പേർ വൈകുന്നേരത്തോടെ തിരുവനന്തപുരത്തെത്തി.
Read Also: ‘റീട്ടെയിൽ ലോൺ ഫെസ്റ്റു’മായി ഐഡിബിഐ ബാങ്ക് എത്തുന്നു! ഔദ്യോഗിക തീയതി അറിയാം
കൊച്ചിയിൽ ഇൻഡിഗോ, എയർഏഷ്യാ വിമാനങ്ങളിലായി 23 പേരാണ് എത്തിയത്. ഇവരെ നോർക്ക റൂട്ട്സ് തിരുവനന്തപുരം, കൊച്ചി പ്രതിനിധികളുടെ നേതൃത്വത്തിൽ സ്വീകരിച്ചു വീടുകളിലേയ്ക്ക് യാത്രയാക്കി. ഇവർ 30 പേർക്കും നോർക്ക റൂട്ട്സാണ് വിമാനടിക്കറ്റുകൾ ലഭ്യമാക്കിയത്. മൂന്നു പേർ സ്വന്തം നിലയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments