മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ നിന്ന് സുരക്ഷാ സേന അത്യാധുനിക ആയുധങ്ങൾ കണ്ടെടുത്തു. 9 എംഎം കാർബൈൻ തോക്ക്, ഒരു ടിയർ ഗൺ, മോർട്ടാർ, വെടിമരുന്ന്, മറ്റ് യുദ്ധസമാനമായ സാധനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്. പിടിച്ചെടുത്തവ കൂടുതൽ അന്വേഷണത്തിനായി ചുരാചന്ദ്പൂർ പോലീസിന് കൈമാറി.
അസം റൈഫിൾസും അതിർത്തി സുരക്ഷാ സേനയും ചുരാചന്ദ്പൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ശേഖരം സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു അന്വേഷണം
Post Your Comments