ErnakulamKeralaNattuvarthaLatest NewsNews

റോ​ഡ​രി​കി​ൽ നി​ൽ​ക്കേ സ്കൂ​ട്ട​ർ ഇ​ടി​ച്ച് അപകടം: പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു

ആ​റൂ​ർ നീ​ർ​ക്കാ​ന​യി​ൽ എ​ൻ.​എം. ജേ​ക്ക​ബ്(യാ​ക്കോ​ബ് - 58) ആ​ണ് മ​രി​ച്ച​ത്

മൂ​വാ​റ്റു​പു​ഴ: റോ​ഡ​രി​കി​ൽ നി​ൽ​ക്കേ സ്കൂ​ട്ട​ർ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. ആ​റൂ​ർ നീ​ർ​ക്കാ​ന​യി​ൽ എ​ൻ.​എം. ജേ​ക്ക​ബ്(യാ​ക്കോ​ബ് – 58) ആ​ണ് മ​രി​ച്ച​ത്.

Read Also : മണല്‍ മാഫിയയില്‍ നിന്ന് 9,000 രൂപ കൈക്കൂലി: കളക്ടറേറ്റ് ഉദ്യോഗസ്ഥന് രണ്ടു വര്‍ഷം തടവുശിക്ഷയും 10,000 രൂപ പിഴയും 

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​ന് പ​ണ്ട​പ്പി​ള്ളി തോ​ട്ട​ക്ക​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു ​അ​പ​ക​ടം നടന്നത്. ത​ടി​പ്പ​ണി തൊ​ഴി​ലാ​ളി​യാ​യ ജേ​ക്ക​ബ് പ​ണി ക​ഴി​ഞ്ഞ് റോ​ഡ​രി​കി​ൽ നി​ൽ​ക്കു​മ്പോ​ൾ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ സ്കൂ​ട്ട​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ജേ​ക്ക​ബി​നെ ഉ​ട​ൻ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. തുടർന്ന്, ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ മ​രിക്കുകയായിരുന്നു.

മൃതദേഹം ​മ​ണ്ണ​ത്തൂ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ സംസ്കരിച്ചു. ഭാ​ര്യ: എ​മി​ലി ജേ​ക്ക​ബ് (മു​ൻ പ​ഞ്ചാ​യ​ത്തം​ഗം ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്ത്) ആ​റൂ​ർ വാ​ഴ​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ശാ​ലു, ശ​ര​ത്. മ​രു​മ​ക​ൻ: പ്രി​ൻ​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button