ThrissurLatest NewsKeralaNattuvarthaNewsCrime

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കള്ളപ്പണ ഇടപാട് കേസില്‍ പങ്കാളികളായവരുടെ 57.75 കോടിയുടെ സ്വത്ത് കൂടി കണ്ടുകെട്ടി ഇഡി

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ, കള്ളപ്പണ ഇടപാട് കേസില്‍ പങ്കാളികളായവരുടെ 57.75 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ 117 വസ്തുവകകള്‍ ഇതില്‍ ഉള്‍പ്പെടും. 11 വാഹനങ്ങളും 92 ബാങ്ക് അക്കൗണ്ടുകളിലെ സ്ഥിരനിക്ഷേപങ്ങളുമാണ് കണ്ടുകെട്ടിയത്.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ 87.75 കോടിയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. അതിനിടെ കരുവന്നൂര്‍ ബാങ്കിലെ ഓഡിറ്റിങ് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ സഹകരണവകുപ്പ് ഇഡിക്ക് മുന്നില്‍ ഹാജരാക്കി. കരുവന്നൂര്‍ തട്ടിപ്പിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സഹകരണ രജിസ്ട്രാര്‍ ടിവി സുഭാഷ് ഇഡി ഓഫീസിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ്, കരുവന്നൂര്‍ ബാങ്കിലെ ഓഡിറ്റിങ് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹാജരാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button