Latest NewsInternational

ഭക്ഷണവും വെള്ളവും തീരുന്നു: വൈദ്യസഹായം പോലും കിട്ടാതെ 50000ത്തോളം ഗർഭിണികൾ, സ്ഥിതി അതീവ ഗുരുതരമെന്ന് യുഎൻ

ടെൽഅവീവ്: ഗാസയിലെ സ്ഥിതി വളരെ പരിതാപകാരമെന്ന് യുഎന്‍ ഭക്ഷ്യ സംഘടന. ഭക്ഷണത്തിനും വെള്ളത്തിനും വൈദ്യുതിക്കുമടക്കം ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധമാണ് തിരിച്ചടിയാകുന്നത്. 50,000 ഗർഭിണികൾക്ക് കുടിവെള്ളം പോലുമില്ലെന്നാണ് ഐക്യരാഷ്ട്ര സഭ അറിയിക്കുന്നത്. ഗാസയിൽ 34 ആരോഗ്യ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടെന്നാണ് നിഗമനം.

ആക്രമണത്തിൽ പതിനൊന്ന് ആരോഗ്യപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇതിനിടെ ജറുസലേമിൽ അക്രമി പൊലീസിന് നേരെ വെടി വെച്ചതായും ഇസ്രയേൽ അറിയിച്ചു. ഹമാസ് ആക്രമണത്തിൽ 27 അമേരിക്കക്കാർ കൊല്ലപ്പെട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു. ഗാസയിലെ സാധാരണ ജനങ്ങളെ സംരക്ഷിക്കാൻ ഇസ്രയേൽ മുൻകരുതലുകൾ എടുക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേൽ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

ആന്റണി ബ്ലിങ്കൻ ഇന്ന് അറബ് രാജ്യങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും. അതേസമയം, അമേരിക്കൻ സൈനിക വിമാനങ്ങൾ യുഎഇയിലെ അൽദഫ്ര എയർ ബേസിൽ എത്തിയതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ യുഎഇ പ്രതിരോധ മന്ത്രാലയം തള്ളി. വിമാനം അൽദഫ്റയിലെത്തിയത് ഇസ്രായേലിനെ സഹായിക്കാനാണെന്ന മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് യുഎഇ വ്യക്തമാക്കി.

അമേരിക്ക, യു എ ഇ സൈനിക സഹകരണത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുൻപ് തീരുമാനിച്ച പദ്ധതികളുടെ ഭാഗമായാണ് വിമാനമെത്തിയത്. മേഖലയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളുമായി വിമാനത്തിന്റെ വരവിന് ബന്ധമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.ഇസ്രയേല്‍ ഗാസയില്‍ വംശഹത്യ നടത്തുവെന്ന ആരോപണവുമായി ഹമാസ് രംഗത്ത് വന്നിട്ടുണ്ട്. ഗാസയിലെ ജനങ്ങള്‍ക്ക് ആക്രമണങ്ങളില്‍ നിന്ന് അഭയം തേടാന്‍ സുരക്ഷിതമായ ഒരു സ്ഥലം പോലും ഗാസയിലില്ലെന്നും ഹമാസ് വ്യക്താവ് ഗാസി ഹമീദ് കുറ്റപ്പെടുത്തി.

എന്നാല്‍ ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നതുവരെ ഉപരോധം അവസാനിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഇസ്രായേല്‍. ഹമാസിനെ ഇല്ലാതാക്കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രയേലിലെ പുതിയ ഐക്യസര്‍ക്കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button