റാന്നി: ടാപ്പിംഗിനു പോയ യുവാവിനെ റബർത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടമുരുട്ടി ചണ്ണ സ്വദേശി തേയിലയിൽ ജോബി വർഗീസി(33)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : ബസിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ സംഭവം: മിമിക്രി താരം ബിനു കമാൽ റിമാൻഡിൽ
അത്തിക്കയം ചേന്നംപാറയിൽ ആണ് സംഭവം. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളിയായ ജോബി ഇന്നലെ വെളുപ്പിനെ ടാപ്പിംഗിനായി വന്നതായിരുന്നു. അടുത്ത പറമ്പിൽ ടാപ്പിംഗ് ചെയ്യുന്ന സുഹൃത്ത് ജോലി കഴിഞ്ഞു തിരിച്ചു വന്നപ്പോൾ ജോബിയുടെ സ്കൂട്ടർ തോട്ടത്തിനോട് ചേർന്ന് പാർക്ക് ചെയ്തിരിക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് റബർ മരത്തിനു ചുവട്ടിലായി ജോബി കിടക്കുന്നത് കണ്ടത്. തുടർന്ന്, അടുത്തുപോയി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന്, നാട്ടുകാരെയും പെരുനാട് പൊലീസിനെയും വിവരം അറിയിച്ചു.
സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. സംസ്കാരം പിന്നീട് നടക്കും. അമ്മ മറിയാമ്മ വർഗീസ്.
Post Your Comments