ThiruvananthapuramKeralaNattuvarthaLatest NewsNews

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി ഗൃ​ഹ​നാ​ഥ​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം:പ്ര​തി​ക​ൾ പി​ടി​യി​ൽ

കോ​ട്ട​യം വൈ​ക്കം കൊ​ത​വ​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീസ് സ​മീ​പം ച​ക്കാ​ല​ക്ക​ൽ വീ​ട്ടി​ൽ​നി​ന്ന്​ ബം​ഗ​ളൂ​രു ഇ​ല​ഹ​ങ്ക ശി​വ​ന​ഹ​ള്ളി വ​സ​വേ​ശ്വ​ര ന​ഗ​ർ ന​മ്പ​ർ 49-ൽ ​താ​മ​സി​ക്കു​ന്ന റോ​യ് സി. ​ആ​ന്റ​ണി(47), കോ​ഴി​ക്കോ​ട് ചെ​ല​വൂ​ർ അം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പം ഷാ​ൻ എ​ന്ന ഷം​നാ​ദ്(33), ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല പ​ള്ളി​ത്തോ​ട് വെ​സ്റ്റ് മ​ന​ക്കേ​ടം കു​രി​ശി​ങ്ക​ൽ വീ​ട്ടി​ൽ ഫ്രെ​ഡി എ​ന്ന നെ​ൽ​സ​ൺ(33), കോ​ഴി​ക്കോ​ട് കു​ന്ന​ത്തു​പാ​ലം ഒ​ള​വ​ണ്ണ പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം പൊ​റ്റ​മ്മ​ൽ ഹൗ​സി​ൽ ഹ​ർ​ഷാ​ദ്(32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

ആ​റ്റി​ങ്ങ​ൽ: പ​ണം ന​ൽ​കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി വീ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഗൃ​ഹ​നാ​ഥ​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ. കോ​ട്ട​യം വൈ​ക്കം കൊ​ത​വ​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീസ് സ​മീ​പം ച​ക്കാ​ല​ക്ക​ൽ വീ​ട്ടി​ൽ​നി​ന്ന്​ ബം​ഗ​ളൂ​രു ഇ​ല​ഹ​ങ്ക ശി​വ​ന​ഹ​ള്ളി വ​സ​വേ​ശ്വ​ര ന​ഗ​ർ ന​മ്പ​ർ 49-ൽ ​താ​മ​സി​ക്കു​ന്ന റോ​യ് സി. ​ആ​ന്റ​ണി(47), കോ​ഴി​ക്കോ​ട് ചെ​ല​വൂ​ർ അം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പം ഷാ​ൻ എ​ന്ന ഷം​നാ​ദ്(33), ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല പ​ള്ളി​ത്തോ​ട് വെ​സ്റ്റ് മ​ന​ക്കേ​ടം കു​രി​ശി​ങ്ക​ൽ വീ​ട്ടി​ൽ ഫ്രെ​ഡി എ​ന്ന നെ​ൽ​സ​ൺ(33), കോ​ഴി​ക്കോ​ട് കു​ന്ന​ത്തു​പാ​ലം ഒ​ള​വ​ണ്ണ പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം പൊ​റ്റ​മ്മ​ൽ ഹൗ​സി​ൽ ഹ​ർ​ഷാ​ദ്(32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : സ്വയം പ്രഖ്യാപിത ആൾദൈവമെന്ന പേരിൽ ഭക്തരെ ലൈംഗികമായി പീഡിപ്പിച്ചു: 35കാരന്‍ അറസ്റ്റില്‍ 

കി​ഴു​വി​ലം വ​ലി​യ​കു​ന്ന് ദേ​ശ​ത്ത് ഗെ​സ്റ്റ് ഹൗ​സി​ന്​ സ​മീ​പം സ​രോ​ജം വീ​ട്ടി​ൽ നി​ഷാ​ന്തി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ബി​സി​ന​സ് സം​ബ​ന്ധ​മാ​യ ത​ർ​ക്ക​ത്തെ​ തു​ട​ർ​ന്ന്, നി​ഷാ​ന്ത് പ്ര​തി​ക​ൾ​ക്ക് പ​ണം ന​ൽ​കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് പ്ര​തി​ക​ൾ നി​ഷാ​ന്തി​നെ ക​ഴി​ഞ്ഞ ദി​വ​സം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പൊ​ലീ​സ് പ്ര​തി​ക​ൾ​ക്കാ​യി വ്യാ​പ​ക​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ലെ ജി.​പി.​എ​സ് സം​വി​ധാ​നം വ​ഴി പ്ര​തി​ക​ളു​ടെ സ​ങ്കേ​തം മ​ന​സ്സി​ലാ​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന്, കാ​സ​ർ​​ഗോഡ് ​നി​ന്ന് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​ത്തെ ​തു​ട​ർ​ന്ന്, ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി ജ​യ​കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ മു​ര​ളീ​കൃ​ഷ്ണ​ൻ, എ​സ്.​ഐ അ​ഭി​ലാ​ഷ്, എ​സ്.​ഐ രാ​ജീ​വ​ൻ, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ റി​യാ​സ്, സൈ​ദ​ലി, ന​ന്ദ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന സം​ഘ​മാ​ണ് കാ​സ​ർ​ഗോഡ് നി​ന്ന്​ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button