![](/wp-content/uploads/2021/08/train-1.jpg)
കൊച്ചി: ബാംഗ്ലൂർ-കന്യാകുമാരി എക്സ്പ്രസിലെ കോച്ചിൽ പുക. തൃപ്പൂണിത്തുറ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് ബി 5 കോച്ചിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.
യാത്രക്കാർ ഫയർ അലാം അടിച്ച് ട്രെയിൻ നിർത്തി. എസി യുണിറ്റിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് പുക ഉയരാൻ കാരണമായത്. ഇലക്ട്രിക്കൽ ജീവനക്കാർ പ്രശ്നം പരിഹരിച്ചു. തീവണ്ടി കന്യാകുമാരിയിലേക്ക് പുറപ്പെട്ടു.
Post Your Comments