ErnakulamLatest NewsKeralaNattuvarthaNews

ക​ടം വാ​ങ്ങി​യ വി​വ​രം മ​റ്റു​ള്ള​വ​രോ​ട് പ​റ​ഞ്ഞ​തിന്റെ വിരോധത്തിൽ യു​വാ​വി​നെ ആ​ക്ര​മി​ച്ചു: പ്രതി പിടിയിൽ

ക​റു​കു​റ്റി അ​രീ​ക്ക​ല്‍ പൈ​നാ​ട​ത്ത് ചാ​ക്ക​ത്തൊ​മ്മ​ന്‍ വീ​ട്ടി​ല്‍ ജോ​സ​ഫ് പൗ​ലോ​സി​നെ(27)യാ​ണ് അറസ്റ്റ് ചെയ്തത്

അ​ങ്ക​മാ​ലി: യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ക​റു​കു​റ്റി അ​രീ​ക്ക​ല്‍ പൈ​നാ​ട​ത്ത് ചാ​ക്ക​ത്തൊ​മ്മ​ന്‍ വീ​ട്ടി​ല്‍ ജോ​സ​ഫ് പൗ​ലോ​സി​നെ(27)യാ​ണ് അറസ്റ്റ് ചെയ്തത്. അ​ങ്ക​മാ​ലി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : വി ശിവൻകുട്ടി നടത്തിയത് അധികാര ദുർവിനിയോഗം: യുവാക്കളെ ചതിക്കുന്ന നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നതെന്ന് കെ സുരേന്ദ്രൻ

ക​ഴി​ഞ്ഞ മാ​സം മൂ​ന്നി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​റു​കു​റ്റി അ​രീ​ക്ക​ല്‍ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന യു​വാ​വി​ന്‍റെ വീ​ടി​ന്‍റെ കാ​ര്‍​പോ​ര്‍​ച്ചി​ൽ വ​ച്ച് ഇ​പ്പോ​ള്‍ അ​റ​സ്റ്റി​ലാ​യ ജോ​സ​ഫും സ​ഹോ​ദ​ര​ന്‍ ജി​ബി​നും ചേ​ര്‍​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ളാ​ണ് പ്ര​തി​ക​ള്‍. ഇ​വ​ര്‍ യു​വാ​വി​നോ​ട് പ​ണം ക​ടം വാ​ങ്ങി​യ വി​വ​രം മ​റ്റു​ള്ള​വ​രോ​ട് പ​റ​ഞ്ഞ​താ​ണ് ആ​ക്ര​മ​ണ​ത്തി​ലേക്ക് നയിച്ചത്.

Read Also : ഹമാസിനെ തുടച്ചു നീക്കാന്‍ നെതന്യാഹുവിന്റെ ആഹ്വാനം, ഗാസയിലെ ഹമാസ് കമാന്‍ഡോ ആസ്ഥാനങ്ങള്‍ ബോംബിട്ട് തകര്‍ത്ത് ഇസ്രയേല്‍

ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​ലാ​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button