തൃശൂർ: വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മുടിക്കോട് ഭാഗത്തുള്ള ഒരു ലോഡ്ജിന്റെ മുന്നിൽ നിന്നാണ് കണ്ണൂർ എടക്കാട് സ്വദേശി മുഹമ്മദ് ഫാസിൽ എന്നയാളെ അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഐബിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഐബി, ത്യശൂർ ഐബി, തൃശൂർ സ്പെഷ്യൽ സ്‌ക്വാഡ് എന്നീ ടീമുകൾ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
മുഹമ്മദ് ഫാസിൽ കഞ്ചാവ് കൈമാറുന്നതിനാണ് തൃശൂരിലെ ലോഡ്ജിൽ എത്തിയത്. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങാൻ എത്തിയ മൂന്ന് പേർ എക്‌സൈസ് സംഘത്തെ കണ്ട് രക്ഷപ്പെട്ടു. ഇവർ വന്ന കാർ എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിപണിയിൽ 75 ലക്ഷത്തോളം വിലമതിക്കുന്ന 2.14 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെടുത്തത്. പ്രതികൾക്ക് രാജ്യാന്തര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നു.
സംഘത്തിൽ പാലക്കാട് ഐ ബി ഇൻസ്‌പെക്ടർ നൗഫൽ എൻ, തൃശൂർ EE&ANSS ലെ എക്‌സൈസ് ഇൻസ്‌പെക്ടർ എൻ സുദർശനകുമാർ, പ്രിവന്റ്ീവ് ഓഫീസർമാരായ ലോനപ്പൻ കെ ജെ, ജബ്ബാർ വി എം, ഓസ്റ്റിൻ , വിശ്വകുമാർ ടി ആർ, സോണി കെ ദേവസി, കെ എസ് ഗിരീഷ്, എം എം മനോജ് കുമാർ, കെ വി ഷാജി, സിവിൽ എക്‌സൈസ് ഓഫീസർ ടി എസ് സനീഷ് കുമാർ, WCEO പിങ്കി മോഹൻദാസ് ഡ്രൈവർ സംഗീത് എന്നിവർ പങ്കെടുത്തു.
Read Also: കാർഷിക സർവകലാശാല വൈസ് ചാൻസിലറിന്റെ സൂം മീറ്റിംഗ് പ്രസംഗം ചോർന്നു: ഇടത് സംഘടന നേതാവിനെതിരെ നടപടി
Post Your Comments