KottayamLatest NewsKeralaNattuvarthaNews

സിപിഎം അഴിമതി നടത്തിയിടത്തു മാത്രം ധനസഹായം: സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് പിസി ജോര്‍ജ്

കോട്ടയം: സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പാണു കാണിക്കുന്നതെന്ന് പൂഞ്ഞാർ മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്. സിപിഎം അഴിമതി നടത്തിയിടത്തു മാത്രം ധനസഹായം എന്നതിന് ഒരു ന്യായീകരണവുമില്ലെന്നും കരുവണ്ണൂര്‍ സഹകരണ ബാങ്കിനെ സഹായിക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍, നഷ്ടത്തിലായ മറ്റു ബാങ്കുകളുടെ കാര്യത്തിലും തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ൻ വി​ജി​ല​ൻ​സ് പി​ടി​യി​ൽ

അഴിമതിവാര്‍ത്തകള്‍ കേട്ട് നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചുതുടങ്ങിയതോടെ സഹകരണമേഖല തകര്‍ച്ചയുടെ വക്കിലാണ്. ക്രമക്കേട് നടന്ന മുഴുവന്‍ ബാങ്കുകളുടെയും നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കണം. സഹകരണ മേഖലയില്‍ കേരള കോണ്‍ഗ്രസിനു പങ്കാളിത്തമുണ്ടായിട്ടും ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്. കര്‍ഷകരുടെ പാര്‍ട്ടിയെന്ന പേരില്‍ രൂപംകൊണ്ട കേരള കോണ്‍ഗ്രസ് 60 വര്‍ഷം പിന്നിടുമ്പോള്‍ രൂപീകരണ ലക്ഷ്യത്തില്‍നിന്നു പിന്മാറി. അതിനാല്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ പരിച്ചുവിടണം,’ പിസി ജോര്‍ജ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button